പിങ്ക് ബൗളെറിയാന് ഇന്ത്യന്‍ വനിതകള്‍
|പതിനഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഓസ്ട്രേലിയയുമായി ടെസ്റ്റ് മത്സരം കളിക്കുന്നത്.
പതിനഞ്ച് വർഷത്തിന് ശേഷം ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഓസ്ട്രേലിയയുമായി ടെസ്റ്റ് മത്സരം കളിക്കുന്നു. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ പിങ്ക് ബോളാണ് ഉപയോഗിക്കുക. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ആദ്യമായാണ് പിങ്ക് ബോളില്‍ ഡേ ആന്‍ഡ് നൈറ്റ് മത്സരം കളിക്കുന്നത്. ഓസ്ട്രേലിയ ഇതിനു മുമ്പ് ഒരു മത്സരം കളിച്ചിട്ടുണ്ട്.
2006 ലാണ് ഇന്ത്യന്‍ വനിതാ ടീം അവസാനമായി ഓസ്ട്രേലയ്ക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് ടീമിലിടം നേടിയ ജൂലന്‍ ഗോസ്വാമിയും മിതാലി രാജും ഇന്നും ടീമിലുണ്ട്.പരിക്കുമൂലം ഹര്‍മന്‍പ്രീത് കൗര്‍ ടീമില്‍ നിന്ന് പുറത്തായി. യാസ്തിക ഭാട്ടിയയും മേഘ്ന സിങ്ങും ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തും ജൂലന്‍ ഗോസ്വാമി-മേഘ്ന-പൂജ സഖ്യമാകും ഇന്ത്യയുടെ പേസ് വിഭാഗത്തില്‍ അണിനിരക്കുക. വിക്കറ്റ് കീപ്പറായി താനിയ ഭാട്ടിയ തിരിച്ചെത്തും.
ഇന്ത്യന്‍ ടീമിനേക്കാള്‍ ടെസ്റ്റ് കളിച്ച പരിചയം ഓസ്ട്രേലിയക്കുണ്ടെങ്കിലും ഇന്ത്യന്‍ ടീം മികച്ച ഗെയിം പുറത്തെടുക്കുമെന്ന് ബിസിസിഐ കൗണ്‍സില്‍ മെമ്പര്‍ ശാന്ത രമാസ്വാമി പറഞ്ഞു. ഓസ്ട്രേലിയന്‍ ടീമിലെ മികച്ച കളിക്കാര്‍ പുറത്തിരിക്കുന്നത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും ഇത് ഇന്ത്യക്ക് വിജയം സമ്മാനിക്കുമെന്നും ശാന്ത രമാസ്വമി കൂട്ടിച്ചേര്‍ത്തു. 1976 ല്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ കന്നി ടെസ്റ്റ് വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ശാന്ത രാമസ്വാമിയായിരുന്നു.
വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. നിലവില്‍ ഓസ്ട്രേലിയയില്‍ പര്യാടനം നടത്തുന്ന ഇന്ത്യന്‍ ടീം ഏകദിന പരമ്പരയില്‍ 2-1 ന് പരാജയപ്പെട്ടിരുന്നു.