Cricket
തുടങ്ങിയതും തീർത്തതും ഓപ്പണർമാർ: നാലാം ടി20യിൽ  ഗംഭീര ജയവുമായി ഇന്ത്യ
Cricket

തുടങ്ങിയതും തീർത്തതും ഓപ്പണർമാർ: നാലാം ടി20യിൽ ഗംഭീര ജയവുമായി ഇന്ത്യ

Web Desk
|
12 Aug 2023 6:10 PM GMT

വിൻഡീസ് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ മൂന്നാമതൊരു ബാറ്ററുടെ ആവശ്യം ഇന്ത്യക്ക് കാര്യമായി വേണ്ടി വന്നില്ല

ഫ്‌ളോറിഡ: റൺസ് ഒഴുകുന്ന ഫ്‌ളോറിഡ പോലുള്ള പിച്ചിൽ വിൻഡീസ് മുന്നോട്ടുവെച്ച 179 എന്ന വിജയലക്ഷ്യം ഇന്ത്യക്ക് ഒന്നുമല്ലായിരുന്നു. 17 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയിച്ചത്. നാലാം ടി20യിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ഗംഭീര വിജയം നേടിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ(2-2) ഒപ്പമെത്തി. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും തന്നെ വിൻഡീസ് ബൗളർമാരെ തല്ലിപ്പായിച്ചു.

ജയ്‌സ്വാൾ പുറത്താകാതെ 84 റൺസ് നേടിയപ്പോൾ ഗിൽ 77 റൺസെടുത്ത് പുറത്തായി. ഇന്ത്യ വിജയിക്കുമ്പോൾ തിലക് വർമ്മയായിരുന്നു ജയ്‌സ്വാളിനൊപ്പം ക്രീസിലുണ്ടായിരുന്നത്. 7 റണ്‍സായിരുന്നു തിലകിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ വിൻഡീസ് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ മൂന്നാമതൊരു ബാറ്ററുടെ ആവശ്യം ഇന്ത്യക്ക് കാര്യമായി വേണ്ടി വന്നില്ല.

മറുപടി ബാറ്റിങിൽ ആദ്യ ഓവറിൽ തന്നെ ജയ്‌സ്വാൾ നയം വ്യക്തമാക്കിയിരുന്നു. രണ്ട് ബൗണ്ടറിയടക്കം പത്ത് റൺസാണ് ആദ്യ ഓവറിൽ നേടിയത്. പിന്നീട് ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുവരും മത്സരിച്ച് ബാറ്റ് ചെയ്തു. അതോടെ ഇന്ത്യക്ക് ഓരോവറിൽ ജയിക്കാൻ വേണ്ടിയിരുന്ന റൺറേറ്റ് ഒക്കെ കൂടെ പോന്നു. മൂന്ന് സിക്‌സറും പതിനൊന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സെങ്കിൽ ഗിൽ അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും നേടി.

ടീം സ്‌കോർ 165ൽ നിൽക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. ടി20യിൽ ഇന്ത്യക്ക് വേണ്ടിയുള്ള ഉയർന്ന മൂന്നാം ഓപ്പണിങ് സഖ്യമാണിത്. ഗില്ലിനെ റൊമാരിയോ ഷെപ്പാർഡാണ് പറഞ്ഞയച്ചത്. ഇതോടെ നാളെ നടക്കുന്ന മത്സരം നിർണായകമായി. ജയിക്കുന്നവർക്ക് കിരീടം സ്വന്തമാക്കാം.

വിന്‍ഡീസ് ബാറ്റിങ് റിപ്പോര്‍ട്ട്

വെസ്റ്റ്ഇൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് 179 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും അവസാനത്തിൽ ഹെറ്റ്മയറുടെ ഇന്നിങ്‌സാണ് വിൻഡീസിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ വിൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ ആയിരുന്നു.

എന്നാൽ ഒരറ്റത്ത് ഹെറ്റ്മയർ 'തനി സ്വഭാവം' കാണിച്ചതോടെ സ്‌കോർ ബോർഡ് ചലിച്ചു. 29 പന്തുകളിൽ നിന്ന് 61 റൺസാണ് ഹെറ്റ്മയർ അടിച്ചെടുത്തത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറികളും ആ ബാറ്റിൽ നിന്ന് പിറന്നു. തുടക്കത്തിലെ ഷായ് ഹോപ്പിന്റെ ഇന്നിങ്‌സും വിൻഡീസിന് തുണയായി. 29 പന്തിൽ നിന്ന് 45 റൺസാണ് ഹോപ് നേടിയത്. രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഹോപ് നേടി.

ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 38 റൺസ് വിട്ടുകൊടുത്തു. കുൽദീപ് യാദവിന്റെ പ്രകടനം വേറിട്ട് നിന്നു. നാല് ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് വെറും 26 റൺസാണ് വിട്ടുകൊടുത്തത്. മുകേഷ് കുമാർ, യൂസ് വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നർമാർ നേടിയ നാല് വിക്കറ്റുകളാണ് വിൻഡീസിന്റെ ഒടിച്ചിട്ടത്. ഉയർന്നതിനാൽ. മൂന്നാം ടി20യിലെ അതേ ടീമിനെത്തന്നെയാണ് ഇന്ത്യ നാലാം മത്സരത്തി

Similar Posts