Cricket
അണ്ടർ 19 ലോകകപ്പ്:  നായകനടക്കം അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് കോവിഡ്, കളിയെ ബാധിക്കുമെന്ന് ആശങ്ക
Cricket

അണ്ടർ 19 ലോകകപ്പ്: നായകനടക്കം അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് കോവിഡ്, കളിയെ ബാധിക്കുമെന്ന് ആശങ്ക

Web Desk
|
20 Jan 2022 2:35 AM GMT

അയർലാന്റിനെ 174 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങിൽ അയർലാന്റ് 39ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി.

കൗ​മാ​ര ലോ​ക​ക​പ്പി​ൽ കി​രീ​ട സ്വ​പ്ന​വു​മാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ നി​ര​യെ വ​ല​ച്ച്​ കോ​വി​ഡ്​ വ്യാ​പ​നം. ക്യാ​പ്​​റ്റ​ൻ യാ​ഷ്​ ഡൾ, ഉ​പ നാ​യ​ക​ൻ എ​സ്.​കെ റ​ഷീ​ദ്​ അ​ട​ക്കം ആ​റു പേ​രി​ലാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ബാ​റ്റ​ർ ആ​രാ​ധ്യ യാ​ദ​വ്, വാ​സു വാ​റ്റ്​​സ്, മാ​ന​വ്​ പ​രേ​ഖ്, സി​ദ്ധാ​ർ​ഥ്​ യാ​ദ​വ്​ എ​ന്നി​വ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യ മ​റ്റു​ള്ള​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റു മൂ​ന്നു പേ​രെ കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു.

അതേസമയം അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. അയർലാന്റിനെ 174 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങിൽ അയർലാന്റ് 39ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി. കോവിഡ് ബാധിച്ചവര്‍ കളത്തിലിറങ്ങിയിരുന്നില്ല.

ആദ്യ മത്സരത്തിൽ 45 റൺസിന് സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചിരുന്നു. അതേസമയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മാനേജ്‌മെന്റുമായും കോച്ചിംഗ് ഗ്രൂപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച ഉഗാണ്ടക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

U-19 World Cup: Indian Captain & 5 Others Test Positive for Covid, Quarantined

Related Tags :
Similar Posts