രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; മൂന്ന് വിക്കറ്റ് നഷ്ടം, സർഫറാസിനും ധ്രുവ് ജുറേലിനും അരങ്ങേറ്റം
|രണ്ടാം ടെസ്റ്റിൽ വിശ്രമമെടുത്ത പേസർ മുഹമ്മദ് സിറാജും പരിക്ക് മാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മടങ്ങിയെത്തി
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ആതിഥേയരുടെ മൂന്ന് വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ നഷ്ടമായി. പത്തു റൺസുമായി യശ്വസി ജയ്‌സ്വാളും റണ്ണൊന്നുമെടുക്കാതെ ശുഭ്മാൻ ഗിലും മടങ്ങി. രജത് പടിദാർ അഞ്ച് റണ്ണെടുത്ത് മടങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മയും (52), രവീന്ദ്ര ജഡേജയുമാണ്(24) ക്രീസിലുള്ളത്. ടീമിലേക്ക് മടങ്ങിയെത്തിയ പേസർ മാർക്ക് വുഡ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് നേടി.
ഇന്ത്യക്കായി സർഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറി. വിക്കറ്റ് കീപ്പർ കെ.എസ് ഭരതിന് പകരക്കാരനായാണ് ജുറൈൽ ഇടംപിടിച്ചത്. രണ്ടാം ടെസ്റ്റിൽ വിശ്രമമെടുത്ത പേസർ മുഹമ്മദ് സിറാജും പരിക്ക് മാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മടങ്ങിയെത്തി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓരോ മത്സരം ജയിച്ച് നിലവിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്.
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജൂരെൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രോലി, ബെൻ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ര്‍സ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പർ), റെഹാൻ അഹമ്മദ്, ടോം ഹാർട്‌ലി, മാർക് വുഡ്, ജയിംസ് ആൻഡേഴ്‌സൺ.