ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനും രോഹിത് ശർമ്മ ഇല്ല
|ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹതിന് ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു
ധാക്ക: ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനും നായകന് രോഹിത് ശര്‍മ്മ ഇല്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹതിന് ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. രോഹിതിന്റ അഭാവത്തില്‍ ഉപനായകന്‍ കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ഡിസംബർ 22 മുതൽ 26 വരെ ധാക്കയിലെ ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 188 റണ്‍സിനായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം. ഏകദിന പരമ്പര ഇന്ത്യ കൈവിട്ടിരുന്നു.
അതേസമയം രോഹിത് ശര്‍മ്മ, രണ്ടാം ടെസ്റ്റിന് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കിൽ നിന്ന് താരം പൂർണമായി മുക്തനായിട്ടില്ല. ഇന്ത്യയ്ക്ക് സുപ്രധാന മത്സരങ്ങൾ മുന്നിലുള്ളതിനാൽ റിസ്കെടുക്കേണ്ടതില്ലെന്നാണ് ബി.സി.സി.ഐ.യുടെയും സെലക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. തുടര്‍ന്നാണ് രാഹുല്‍ തന്നെ നയിക്കുന്നത്.
രോഹിതിന് ബാറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും മെഡിക്കൽ ടീം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര.