Cricket
ഹാർദിക്ക് പാണ്ഡ്യ ക്യാപ്റ്റനായേക്കും;മിന്നും താരങ്ങളെ ടീമിലെത്തിച്ച് അഹമ്മദാബാദ്
Cricket

ഹാർദിക്ക് പാണ്ഡ്യ ക്യാപ്റ്റനായേക്കും;മിന്നും താരങ്ങളെ ടീമിലെത്തിച്ച് അഹമ്മദാബാദ്

Web Desk
|
18 Jan 2022 12:35 PM GMT

ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ അഫ്ഗാൻ താരം റാഷിദ് ഖാൻ, യുവതാരം ശുഭ്മാൻ ഗിൽ എന്നിവരെയും അഹമ്മദാബാദ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീം നായകനാക്കിയതായി സൂചന. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ അഫ്ഗാൻ താരം റാഷിദ് ഖാൻ, യുവതാരം ശുഭ്മാൻ ഗിൽ എന്നിവരെയും അഹമ്മദാബാദ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ വരെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു റാഷിദ് ഖാൻ. ശുഭ്മൻ ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും.

അതേസമയം, ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുന്നതിലൂടെ വൻ ചൂതാട്ടമാണ് അഹമ്മദാബാദ് ടീം നടത്തുന്നതെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഹാർദിക് പാണ്ഡ്യയെ ഇതുവരെ ആഭ്യന്തര ടീമുകളുടെ പോലും ക്യാപ്റ്റൻ സ്ഥാനത്ത് കണ്ടിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദ് ആസ്ഥാനമായ പുതിയ ടീമിന്റെ നീക്കത്തെ ചൂതാട്ടമെന്ന് ചോപ്ര വിശേഷിപ്പിച്ചത്.

എന്നാൽ, അഹമ്മദാബാദ് ടീമിൽ പാണ്ഡ്യയുടെ സാന്നിധ്യം പ്രാദേശിക തലത്തിൽ ടീമിന് വലിയ ആരാധകവൃന്ദത്തെ സമ്മാനിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഹാർദിക്കിനെ നിലനിർത്താതിരുന്ന മുംബൈ ഇന്ത്യൻസ്,ക്യാപ്റ്റൻ രോഹിത് ശർമ,കീറോൺ പൊള്ളാർഡ്,സൂര്യകുമാർ യാദവ്,ജസ്പ്രീത് ബുംറ എന്നിവരെയാണ് ടീമിൽ നിലനിർത്തിയത്.

Similar Posts