പൊന്നും വിലയുണ്ടായിരുന്നവര്‍ ; ഇക്കുറി ആരും തിരിഞ്ഞു നോക്കിയില്ല
|ഐ.പി.എല്‍ താലലേലത്തില്‍ ഇക്കുറി ആരും വാങ്ങാതെ പോയ പ്രധാന താരങ്ങൾ
രണ്ടു ദിവസം നീണ്ടു നിന്ന ഐ.പി.എൽ മെഗാ താര ലേലത്തിന് തിരശീല വീണു. ആരും പ്രതീക്ഷിക്കാത്ത പല താരങ്ങളും അപ്രതീക്ഷിതമായി കോടികൾ വാരിയ താരലേലം ഇക്കുറിയും സംഭവബഹുലമായിരുന്നു. ആരാധകരെ മുഴുവൻ ഞെട്ടിച്ച് ഇക്കുറി ഐ.പി.എല്ലിൽ ഏറ്റവും വിലകൂടിയ താരമായി മാറിയത് ഇന്ത്യൻ യുവതാരം ഇഷാൻ കിഷനാണ്. പൊന്നുംവിലക്കാണ് ഇഷാനെ മുബൈ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇഷാന് വേണ്ടി മുംബൈ മുടക്കിയത് 15.25 കോടി രൂപയാണ്. രണ്ട് പുതിയ ടീമുകളടക്കം പത്ത് ടീമുകൾ മാറ്റുരക്കുന്ന പുതിയ സീസണിൽ 590 താരങ്ങളാണ് ലേലപ്പട്ടികയിലുണ്ടായിരുന്നത്. ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചില വമ്പൻ താരങ്ങളെ ഒരു ടീമും വാങ്ങാൻ കൂട്ടാക്കാതിരുന്നതും ഇക്കുറി ഐ.പി.എ ൽ താരലേലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആകെ 76 താരങ്ങളാണ് ലേലത്തിൽ ആരും വാങ്ങാതെ പോയത്. സുരൈഷ് റൈനയും സ്റ്റീവ് സ്മിത്തും ഇശാന്ത് ശർമയും ആരോൺ ഫിഞ്ചുമടക്കം വലിയൊരു താരനിര തന്നെ ഇക്കൂട്ടത്തിലുണ്ട്. നോക്കാം ഐ.പി.എല്‍ താലലേലത്തില്‍ ആരും വാങ്ങാതെ പോയ പ്രധാന താരങ്ങൾ
സുരേഷ് റൈന- അടിസ്ഥാന വില -2 കോടി
ശാകിബുൽ ഹസന്‍- അടിസ്ഥാന വില -2കോടി
ആരോൺ ഫിഞ്ച്- അടിസ്ഥാന വില -2 കോടി
സ്റ്റീവ് സ്മിത്ത്- അടിസ്ഥാന വില 2 കോടി
ആദിൽ റഷീദ്- അടിസ്ഥാന വില 2 കോടി
ഇംറാൻ താഹിർ- അടിസ്ഥാന വില-2 കോടി
ആദം സാംബ- അടിസ്ഥാന വില- 2 കോടി
ചേതേശ്വർ പൂജാര- അടിസ്ഥാന വില- 50 ലക്ഷം
തബ്രീസ് ഷംസി- അടിസ്ഥാന വില- 1 കോടി
ഇശാന്ത് ശർമ- അടിസ്ഥാന വില - 1.5 കോടി
ഇയാൻ മോർഗൻ- അടിസ്ഥാന വില - 1.5 കോടി
ഡേവിഡ് മലാൻ- അടിസ്ഥാന വില - 1.5 കോടി
മാർട്ടിൻ ഗുപ്റ്റിൽ- അടിസ്ഥാന വില- 75 ലക്ഷം
ഷെൽഡൺ കോർട്രെൽ- അടിസ്ഥാന വില- 75 ലക്ഷം