ഐപിഎല്‍: മോശം ഫോം തുടര്‍ന്ന് കോലി, കൊല്‍ക്കത്തയ്ക്കെതിരെ ബാംഗ്ലൂര്‍ പരുങ്ങലില്‍
|ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് ബാംഗ്ലൂര്‍ എടുത്തത്
കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പരുങ്ങുന്നു. ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് ബാംഗ്ലൂര്‍ എടുത്തത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത കോലിയെ പ്രസിദ് കൃഷ്ണയാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നീടെത്തിയ ശ്രീകാര്‍ ഭരത്ത്- ദേവദത്ത് സഖ്യം ടീമിനെ പതുക്കെ താളത്തിലേക്ക് എത്തിക്കുമെന്ന് സൂചന നല്‍കിയെങ്കിലും ലോക്കി ഫെര്ഗൂസന് ഇരുവരുടെയും കൂട്ടുക്കെട്ട് തകര്‍ത്തു. 22 റണ്‍സെടുത്ത ദേവദത്തിനെയാണ് ഫെര്ഗൂസന് പവലിയനിലേക്ക് അയച്ചത്.
സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാംഗ്ലൂരിന് അടുത്ത വിക്കറ്റും നഷ്ടമായി. ശ്രികാര്‍ ഭരത്താണ് പുറത്തായത്. പിന്നീട് എത്തിയ ഡീവില്ലേഴ്സ് ആദ്യ ബോളില്‍ തന്നെ പുറത്തായതോടെ ടീം കൂടുതല്‍ പരുങ്ങലിലാവുകയായിരുന്നു.കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ രണ്ടും ലോക്കി ഫെര്‍ഗൂസനും പ്രസിദ് കൃഷ്ണയും ഓരോ വിക്കറ്റുകള്‍ വീതം നേടി.