തകര്‍ത്തടിച്ച് മുംബൈ; ഹൈദരാബാദിനെ 65 റണ്‍സിന് എറിഞ്ഞിട്ടാല്‍ പ്ലേ ഓഫില്‍
|ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ടീമിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്
മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 236 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ 235 റണ്‍സ് എടുത്തു. പ്ലേ ഓഫില്‍ കയറാന്‍ വന്‍ മാര്‍ജിനില്‍ ജയിക്കണം എന്ന ബോധത്തോടെയാണ് മുംബൈയുടെ എല്ലാ ബാറ്റര്‍മാരും ബാറ്റു വീശിയത്.
ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ടീമിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. 32 പന്തില്‍ 84 റണ്‍സാണ് കിഷന്‍ നേടിയത്. ഇഷാന്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 40 പന്തില്‍ നിന്ന് 82 റണ്‍സാണ് യാദവ് അടിച്ചുകൂട്ടിയത്.
സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റും റാഷിദ് ഖാനും അഭിഷേക ശര്‍മ്മയും രണ്ടു വിക്കറ്റ് വീതം നേടി. ഉമ്‌റാന്‍ മാലിക്ക് ഒരു വിക്കറ്റാണ് നേടിയത്.
ഐപിഎല്ലിലെ മറ്റൊരു മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 165 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍മാരായ പ്രിഥി ഷായുടെയും ശിഖര്‍ ധവാന്റെയും കൂട്ടുക്കെട്ടിന്റെ ബലത്തിലാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ ലഭിച്ചത്.
ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും ചഹല്‍,ഹര്‍ഷല്‍ പട്ടേല്‍, ക്രസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.