Cricket
ഈഗോയില്ലാത്ത താരം, മികച്ച ക്യാപ്റ്റൻ; സഞ്ജുവിനെ പുകഴ്ത്തി മുൻ ഓസീസ് താരം
Cricket

ഈഗോയില്ലാത്ത താരം, മികച്ച ക്യാപ്റ്റൻ; സഞ്ജുവിനെ പുകഴ്ത്തി മുൻ ഓസീസ് താരം

Sports Desk
|
23 April 2024 3:14 PM GMT

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻസിങും മലയാളി താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ജയ്പൂർ: സ്വന്തം തട്ടകമായ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ വമ്പൻ ജയത്തിന് പിന്നാലെ സഞ്ജു സാംസണെ പിന്തുണച്ച് മുൻ താരങ്ങൾ. ഈഗോയില്ലാത്ത താരമാണ് സഞ്ജുവെന്നും ടീമിനായി പക്വതയാർന്ന പ്രകടനമാണ് നടത്തുന്നതെന്നും മുൻ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു.

സഞ്ജു വളരെ പക്വതയോടെയയുള്ള പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. ടീമിന് വേണ്ടതും അത് തന്നെയാണ്. ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്റെ ലക്ഷ്യത്തിന് തടസമാവാൻ സാധ്യതയുണ്ട്. എന്നാൽ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു ബാറ്റ് വീശിയതെന്നും ആരോൺ ഫിഞ്ച് സ്‌പോർട്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻസിങും മലയാളി താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രോഹിത് ശർമക്ക് ശേഷം ഇന്ത്യയുടെ ട്വന്റി 20 നായകസ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് ഭാജി പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹർഭജൻ പറഞ്ഞു.

സമ്മർദ്ദ ഘട്ടങ്ങളെ അനായാസം മറികടന്നാണ് രാജസ്ഥാൻ ഈ സീസണിൽ മുന്നോട്ട് പോകുന്നത്. ആർ ആർ വിജയങ്ങളെല്ലാം ആധികാരികമായിരുന്നു. അതിനുള്ള ഫുൾ ക്രെഡിറ്റും സഞ്ജുവിനാണെന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി. നിലവിൽ എട്ട് മത്സരങ്ങളിൽ ഏഴ് ജയവുമായി 14 പോയന്റുമായി രാജസ്ഥാൻ പോയന്റ് ടേബിളിൽ ഒന്നാമതാണ്. എട്ട് മത്സരങ്ങളിൽ 314 റൺസടിച്ച സഞ്ജു റൺവേട്ടക്കാരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തുണ്ട്.

Similar Posts