അഭിഷേകിനെ ബൗൾഡാക്കി വീണ്ടും സ്റ്റാർക്കിന്റെ ഡ്രീം ബോൾ-വീഡിയോ
|ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ടോസ് നേടിയ പാറ്റ് കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ചെന്നൈ: ഐ.പി.എൽ കലാശപോരിൽ ക്വാളിഫയർ ഒന്നിലെ പ്രകടനം ആവർത്തിച്ച്് മിച്ചൽ സ്റ്റാർക്ക്്. ആദ്യ ഓവറിൽ അന്ന് ഇരയായത് ട്രാവിസ് ഹെഡായിരുന്നെങ്കിൽ ഫൈനലിൽ വീണത് അഭിഷേക് ശർമയായിരുന്നു. രണ്ട് റൺസെടുത്ത താരത്തെ ഇന്നിങ്‌സിലെ അഞ്ചാം പന്തിൽ സ്റ്റാർക്ക് പുറത്താക്കി. അത്യുഗ്രൻ ലെങ്ത് ബോളിലാണ് അഭിഷേ്ക് ശർമയെ(2) വീഴ്ത്തിയത്.
നേരത്തെ ചെപ്പോക്ക്എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നേടിയ പാറ്റ് കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ക്വാളിഫയർ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. അബ്ദുൾ സമദിന് പകരം ഷഹ്ബാസ് അഹമ്മദ് ടീമിലെത്തി. സമദ് ഇംപാക്റ്റ് സബ്ബായി കളിച്ചേക്കും. കൊൽക്കത്ത മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് കിട്ടിയിരുന്നെങ്കിൽ ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി. നേരത്തെ ഇരുടീമും 27 കളിയിൽ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്ത പതിനെട്ട് കളിയിൽ വിജയിച്ചു. ഹൈദരാബാദിന് ജയിക്കാനായത് ഏഴ് കളിയിൽ മാത്രമാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്‌മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെൻ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ജയദേവ് ഉനദ്കട്ട്, ടി നടരാജൻ.