Cricket
മുംബൈക്ക് തലതാഴ്ത്തി മടക്കം; ലഖ്‌നൗവിന് 18 റൺസ് ജയം
Cricket

മുംബൈക്ക് തലതാഴ്ത്തി മടക്കം; ലഖ്‌നൗവിന് 18 റൺസ് ജയം

Sports Desk
|
17 May 2024 7:10 PM GMT

രോഹിത് ശർമ 38 പന്തിൽ 68 റൺസുമായി മുംബൈ നിരയിൽ ടോപ് സ്‌കോററായി.

മുംബൈ: സീസണിലെ അവസാന മത്സരത്തിലും മുംബൈ ഇന്ത്യൻസിന് തോൽവി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് 18 റൺസിനാണ് കീഴടങ്ങിയത്. ലഖ്‌നൗ വിജയലക്ഷ്യമായ 215 റൺസ് വിജയലക്ഷ്യം തേടി സ്വന്തം തട്ടകമായ വാംഖഡെയിൽ ഇറങ്ങിയ മുംബൈയുടെ പോരാട്ടം 196ൽ അവസാനിച്ചു. ലഖ്‌ന ൗ: 20 ഓവറിൽ 2146, മുംബൈ: 20 ഓവറിൽ 196

രോഹിത് ശർമ 38 പന്തിൽ 68 റൺസുമായി ടോപ് സ്‌കോററായി. അവസാന ഓവറുകളിൽ നമാൻ ധിർ 28 പന്തിൽ 62 പോരാട്ടത്തിനും മുൻ ചാമ്പ്യൻമാരെ രക്ഷിക്കാനായില്ല. നവീൻ ഉൽ ഹഖ്, രവി ബ്ഷ്‌ണോയി എന്നിവർ ലഖ്‌നൗവിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തോൽവിയോടെ മുംബൈ പത്താംസ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ചു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. വിൻഡീസ് താരം നിക്കോളാസ് പുരാന്റെ (29 പന്തിൽ 75) അത്യുഗ്രൻ ബാറ്റിങാണ് സന്ദർശകരെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. എട്ട് സിക്സറും അഞ്ച് ഫോറും നേടി. കെ.എൽ രാഹുൽ 41 പന്തിൽ 55 റൺസുമായി മികച്ച പിന്തുണ നൽകി. 9.3 ഓവറിൽ 63-3 എന്ന നിലയിൽ നിന്നാണ് ടീമിനെ ഇരുവരും ചേർന്ന് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഓപ്പണറായി സ്ഥാനകയറ്റം ലഭിച്ചെത്തിയ ദേവ്ദത്ത് പടിക്കൽ(0), മാർക്കസ് സ്റ്റോയിനിസ്(28), ദീപക് ഹൂഡ(11) എന്നിവരുടെ വിക്കറ്റുകൾ വീണതോടെ ലഖ്നൗ സ്‌കോറിംഗ് വേഗംകുറഞ്ഞു. എന്നാൽ നാലാംവിക്കറ്റിലെ പുരാൻ-രാഹുൽ സെഞ്ച്വറി കൂട്ടുകെട്ട് 200 കടത്തി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആയുഷ് ബദോനി(10 പന്തിൽ 22), ക്രുണാൽ പാണ്ഡ്യ(7 പന്തിൽ 12) റൺസുമായി പുറത്താകാതെ നിന്നു. മുംബൈക്കായി നുവാൻ തുഷാര, പീയുഷ് ചൗള എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Related Tags :
Similar Posts