Football
യൂറോ കപ്പ്: ഇറ്റലി പ്രീക്വാർട്ടറിൽ, സ്വിറ്റ്‌സർലൻഡിനെ തോൽപിച്ചത് മൂന്ന് ഗോളുകൾക്ക്‌
Football

യൂറോ കപ്പ്: ഇറ്റലി പ്രീക്വാർട്ടറിൽ, സ്വിറ്റ്‌സർലൻഡിനെ തോൽപിച്ചത് മൂന്ന് ഗോളുകൾക്ക്‌

Web Desk
|
17 Jun 2021 2:07 AM GMT

യൂറോ കപ്പിൽ ഇറ്റലി പ്രീക്വാട്ടറിൽ. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം.

യൂറോ കപ്പിൽ ഇറ്റലി പ്രീ ക്വാർട്ടറിൽ. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. അതേസമയം മറ്റ് മത്സരങ്ങളിൽ വെയിൽസും റഷ്യയും ആദ്യ ജയം സ്വന്തമാക്കി.

മത്സരത്തിന്റെ തുടക്കം മുതൽ ഇറ്റാലിയൻ ആധിപത്യമായിരുന്നു കണ്ടത്. സ്വിസ് ഗോൾ മുഖം വിറച്ചുകൊണ്ടേയിരുന്നു. 19ാം മിനിട്ടിൽ കില്ലീനി ഗോൾ നേടിയെങ്കിലും പന്ത് കൈയ്യിൽ കൊണ്ടതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. അധികം വൈകാതെ ലൊക്കറ്റെല്ലിയിലൂടെ ഇറ്റലി ലീഡെടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൊക്കറ്റെല്ലിയും ഒടുക്കം ഇമ്മൊബിലെയും ഗോൾ നേടിയതോടെ അസൂറിപ്പട പ്രീക്വാട്ടറിലേക്ക്. ഈ വിജയം ഇറ്റലിയുടെ തുടർച്ചയായ പത്താം വിജയമാണ്. ഈ വർഷം ഇറ്റലി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അവർ വെയിൽസിനെ നേരിടും.

അതേസമയം ഫിൻലൻഡിനെതിരെ ഒരു ഗോളിനായിരുന്നു റഷ്യയുടെ ജയം. ആദ്യ പകുതിയിൽ മിറാൻചുക്കാണ് റഷ്യയുടെ വിജയഗോൾ നേടിയത്. ഗാരെത്ത് ബെയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ രണ്ട് ഗോളിനായിരുന്നു വെയിൽസിന്റെ ജയം. 42ാം മിനിട്ടിൽ ആദം റാംസിയും കളി തീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ കോർണർ ബോർട്ടസുമാണ് വെയിൽസിനായി ഗോൾ വല ചലിപ്പിച്ചത്.

Similar Posts