Cricket
India vs Australia-Shreyas Iyer-Peter Handscombശ്രേയസ് അയ്യരുടെ ക്യാച്ച് എടുക്കുന്ന പീറ്റര്‍ഹാന്‍ഡ്സ്കോമ്പ് 
Cricket

'അയ്യറിനെ കിട്ടിപ്പോയി..; ഈ ക്യാച്ചിനെ പിന്നെ എങ്ങനെ വിശേഷിപ്പിക്കണം

Web Desk
|
18 Feb 2023 10:30 AM GMT

നാല് റൺസാണ് ശ്രേയസ് അയ്യർ മത്സരത്തിൽ നേടിയത്. 15 പന്തുകളുടെ ആയുടെ അയ്യർക്കുണ്ടായിരുന്നുള്ളൂ.

ഡൽഹി: നഥാൻ ലയോണിന്റെ സ്പിന്നിന് മുന്നിൽ ഇന്ത്യൻ മുൻനിര തകർന്നുവീണെങ്കിലും വാലറ്റത്ത് രവിചന്ദ്ര അശ്വിന്റെയും അക്‌സർ പട്ടേലിന്റെയും ഇന്നിങ്‌സ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റിയിട്ടുണ്ട്. അതിൽ ശ്രേയസ് അയ്യരിന്റെ വിക്കറ്റ് ശ്രദ്ധേയമായിരുന്നു. ഷോട്ട് ലെഗിൽ വന്നൊരു ക്യാച്ച് എങ്ങനെയോ പീറ്റർഹാൻഡ്‌സ്‌കോമ്പ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. നഥാൻ ലയോണിനായിരുന്നു വിക്കറ്റ്.

ആദ്യ ശ്രമത്തിൽ പന്ത് കൈപ്പിടിയിൽ നിന്ന് വഴുതിയെങ്കിലും മൂന്നാം ശ്രമത്തിൽ പന്ത് പിടിച്ചെടുക്കുകയായിരുന്നു. നാല് റൺസാണ് ശ്രേയസ് അയ്യർ മത്സരത്തിൽ നേടിയത്. 15 പന്തുകളുടെ ആയുടെ അയ്യർക്കുണ്ടായിരുന്നുള്ളൂ. ക്യാച്ച് നിമിഷ നേരംകൊണ്ട് സമൂഹമാധ്യമങ്ങളിലും തരംഗമായി. നിരവധി പേരാണ് വീഡിയോ പങ്കുവെച്ച് രസകരമായ കമന്റുകള്‍ നല്‍കുന്നത്.

അതേസമയം മത്സരത്തിലേക്ക് വന്നാൽ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിലാണ്. 139ന് ഏഴ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ അക്‌സറും രവിചന്ദ്ര അശ്വിനും ചേർന്ന് കരകയറ്റുകയായിരുന്നു. അക്‌സർ പട്ടേൽ 67 റൺസുമായി ക്രീസിലുണ്ട്. 37 റൺസ് നേടി രവിചന്ദ്ര അശ്വിനാണ് കൂട്ടിനുള്ളത്. നാഥാൻ ലയോൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ പതിനൊന്ന് റൺസ് കൂടി വേണം. ഒന്നാംഇന്നിങ്‌സിൽ 263 റൺസാണ് ആസ്‌ട്രേലിയ നേടിയത്.

Similar Posts