Cricket
ഐപിഎല്ലിനില്ല: കാരണം വ്യക്തമാക്കി ജേസൺ റോയ്, ഹാർദിക് പാണ്ഡ്യയുടെ ടീമിന് തിരിച്ചടി
Cricket

ഐപിഎല്ലിനില്ല: കാരണം വ്യക്തമാക്കി ജേസൺ റോയ്, ഹാർദിക് പാണ്ഡ്യയുടെ ടീമിന് തിരിച്ചടി

Web Desk
|
2 March 2022 12:54 PM GMT

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് താന്‍ ഐ.പി.എല്ലില്‍നിന്ന് പിന്മാറിയതെന്ന് റോയ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

2022 ഐപിഎല്ലിനില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജേസണ്‍ റോയ് വ്യക്തമാക്കിയത്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് താരത്തെ സ്വന്തമാക്കിയിരുന്നത്. താരത്തിന്റെ പിന്മാറ്റം ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. റോയിയെപ്പോലൊരു ഓപ്പണര്‍ ഏത് ടീമും ആഗ്രഹിക്കുന്നതായിരുന്നു.

ഇപ്പോഴിതാ ഇത്തവണത്തെ സീസണില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി റോയ് തന്നെ രംഗത്തെത്തിയിരിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് താന്‍ ഐ.പി.എല്ലില്‍നിന്ന് പിന്മാറിയതെന്ന് റോയ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ലേലത്തില്‍ തന്നെ സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിക്കും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും നന്ദിയറിയിച്ച റോയ്, ഏറെ വിഷമത്തോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തതെന്നും വ്യക്തമാക്കുന്നു.

ഗുജറാത്ത് ടൈറ്റന്‍സിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണിത്. കാരണം താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരം മികച്ച ഫോമിലായിരുന്നു. ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്‌ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. കളിച്ചതാവാട്ടെ ആകെ ആറ് മത്സരങ്ങള്‍ മാത്രം. രണ്ടാം തവണയാണ് റോയ് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നത്.

Related Tags :
Similar Posts