അബദ്ധത്തിൽ തെറ്റായ ജഴ്സി ധരിച്ച് ഗ്രൗണ്ടിലിറങ്ങി ബൂമ്ര; തെറ്റ് മനസിലായതോടെ തിരികെ ഡ്രെസിങ് റൂമിലേക്ക്
|ഐസിസിയുടെ ഈവന്റുകളിൽ ജെഴ്സിയുടെ മധ്യത്തിൽ രാജ്യത്തിന്റെ പേര് ഉണ്ടായിരിക്കണം എന്നതാണ് നിയമം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ തെറ്റായ ജഴ്സി ധരിച്ച് കളത്തിലറിങ്ങ് ജസ്പ്രീത് ബൂമ്ര. ഐസിസി ടൂർണമെന്റുകളിൽ പ്രത്യേക ജഴ്സി ധരിക്കണമെന്നാണ് നിയമം. മത്സരത്തിന്റെ അഞ്ചാം ദിവസം
ബൂമ്ര ഇന്ത്യയുടെ സാധാരണ ടെസ്റ്റ് ജഴ്സി ധരിച്ച് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഒരു ഓവർ പന്തെറിഞ്ഞ ശേഷമാണ് ജഴ്സി മാറിയ കാര്യം ബൂമ്രയ്ക്ക് മനസിലായത്. ഉടൻ തന്നെ ഡ്രെസിങ് റൂമിലേക്ക് ഓടിയ താരം ശരിയായ ജഴ്സി ധരിച്ച് തിരിച്ചെത്തി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലി്ന് മാത്രമായി ഇന്ത്യക്ക് പ്രത്യേക ജെഴ്സി ഡിസൈൻ ചെയ്തിട്ടുണ്ട്. ജെഴ്സിയുടെ മധ്യഭാഗത്ത് ഇന്ത്യ എന്നു രേഖപ്പെടുത്തിയിരിക്കുന്നതാണ് സാധാരണ ജെഴ്സിയിൽ നിന്ന് ഈ ജെഴ്സിയുടെ വ്യത്യാസം. സാധാരണ ജെഴ്സിയുടെ മധ്യത്തിൽ പ്രധാന സ്പോൺസറുടെ പേരാണ് എഴുതിയിരിക്കുന്നത്. ഐസിസിയുടെ ഈവന്റുകളിൽ ജെഴ്സിയുടെ മധ്യത്തിൽ രാജ്യത്തിന്റെ പേര് ഉണ്ടായിരിക്കണം എന്നതാണ് നിയമം.