'സമയമെടുക്കും, ഞങ്ങൾ തിരിച്ചുവരും': തുറന്ന് പറഞ്ഞ് ബുംറ
|മൊഗ ലേലത്തിന് ശേഷമുള്ള ഐപിഎല്ലായതിനാൽ തന്നെ ടീം ഇപ്പോൾ ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് പറയുകയാണ് ബുംറ.
മുംബൈ: കാര്യങ്ങൾ മുംബൈയുടെ വഴിക്കല്ല ഇപ്പോൾ പോകുന്നത്. ഈ സീസൺ ഐപിഎല്ലിൽ കളിച്ച എല്ലാ മത്സരങ്ങളിലും മുംബൈ തോറ്റുകഴിഞ്ഞു. ഈ തോൽവിയിൽ ഫാൻസുകാരും സന്തോഷത്തിലല്ല. ഇപ്പോഴിതാ ടീമിന്റെ അവസ്ഥയെപ്പറ്റി പറയുകയാണ് പേസർ ജസ്പ്രീത് ബുംറ. മൊഗ ലേലത്തിന് ശേഷമുള്ള ഐപിഎല്ലായതിനാൽ തന്നെ ടീം ഇപ്പോൾ ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് പറയുകയാണ് ബുംറ.
കഴിവുള്ള ഒത്തിരി യുവതാരങ്ങൾ ടീമിലുണ്ടെന്നും അവരെ സജീവമാക്കേണ്ടതുണ്ടെന്നും അതിനാല്‍ തന്നെ സമയമെടുക്കുമെന്നും ബുംറ പറയുന്നു. ഓരോ ടീമും ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് പോകുന്നത്. മെഗാ ലേലം കഴിഞ്ഞു. രണ്ട് പുതിയ ടീമുകൾ വന്നു, ഞങ്ങളുടെ ഒരുപാട് പഴയ കളിക്കാര്‍ വ്യത്യസ്ത ടീമുകളിലാണ്-ബുംറ പറഞ്ഞു.
'ഓരോ ക്രിക്കറ്റ് താരവും മനസ്സിലാക്കുന്ന ഒരു പരിവർത്തന ഘട്ടമാണിത്, ഓരോ ടീമും അതിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങൾ ആ ഘട്ടത്തിലാണ്. ഞങ്ങൾക്ക് ഒരു പുതിയ സംഘത്തെ ലഭിച്ചു, അവരെ ഇനി ടീമിന് അനുയോജ്യമാക്കിയെടുക്കണം'- ബുംറ പറഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത മത്സരത്തെക്കുറിച്ചാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷിയെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. ആദ്യ നാല് കളിയിലും തോറ്റശേഷം 2015ൽ മുംബൈ ഇന്ത്യൻസ് കീരീടം നേടിയിരുന്നു. ഇക്കാര്യവും ബുംറ പറയുന്നുണ്ട്.
അതേസമയം മുംബൈ ഇന്ത്യന്‍സിന് ഇത്തവണ മികവ് ആവര്‍ത്തിക്കാനാവില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. 2018ൽ ആദ്യ നാല് കളിയിലും 2014ൽ ആദ്യ അഞ്ച് കളിയിലും മുംബൈ ഇന്ത്യൻസ് തോറ്റു. അപ്പോഴൊക്കെ ടീം ശക്തമായി തിരിച്ചുവന്നു. എന്നാൽ ഇത്തവണ അത് സാധ്യമല്ലെന്നാണ് മുൻതാരം ഇർഫാൻ പത്താന്റെ വിലയിരുത്തൽ. ജസ്പ്രീത് ബുമ്രക്ക് പിന്തുണ നൽകാൻ കഴിയുന്നൊരു ബൗളറില്ല എന്നതാണ് മുംബൈ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പത്താന് പറഞ്ഞു.
Summary- Jasprit Bumrah says Mumbai Indians are going through a transition phase