Cricket
ബുംറ ചരിത്ര നായകൻ; കപിൽ ദേവിന് ശേഷം ഇന്ത്യയെ നയിക്കാൻ ഒരു ഫാസ്റ്റ് ബൗളർ
Cricket

ബുംറ 'ചരിത്ര നായകൻ'; കപിൽ ദേവിന് ശേഷം ഇന്ത്യയെ നയിക്കാൻ ഒരു ഫാസ്റ്റ് ബൗളർ

Web Desk
|
30 Jun 2022 2:07 PM GMT

വ്യാഴാഴ്ച ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരേ നാളെ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും. വ്യാഴാഴ്ച ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.കോവിഡ് ബാധിതനായ രോഹിത് ശർമയ്ക്ക് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്.



മൂന്നര പതിറ്റാണ്ടിനിടെ ഇതാദ്യമായാവും ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ നയിക്കുക. ഇതിന് മുമ്പ് കപിൽദേവാണ് ഇന്ത്യയെ നയിച്ച ഫാസ്റ്റ് ഫാസ്റ്റ് ബൗളർ . കപിൽ ദേവിന്റെ പിൻഗാമിയാകാനൊരുങ്ങുകയാണ് ബുംറ.1987 മുതൽ ഇന്ത്യൻ ടെസ്റ്റ് ഇലവന്റെ നായകനായി ഒരു പേസ് ബൗളർ ഉണ്ടായിരുന്നില്ല. സ്ഥിരം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാലാണ് ബുംറ ഉപനായകനായത്. താരതമ്യേന കുറഞ്ഞ കാലയളവിൽ തനിക്ക് നേരിടേണ്ടി വന്ന വ്യത്യസ്ത ക്യാപ്റ്റന്മാരുടെ എണ്ണത്തെക്കുറിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു.

ഈ പട്ടികയിലേക്കാവും ഇനി ബുംറ കൂടി എത്തുക. രോഹിത് ശർമ്മ പരിക്കുമൂലം പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയിൽ ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചിരുന്നത്. ഉപനായകനായി ബുംറയും. ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് തന്റെ ആസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ മികവ് പുറത്തെടുത്തിരുന്നു. ആഷസും പാകിസ്ഥാനിൽ ഒരു പരമ്പരയും നേടി. എന്നാൽ നായകനായി ഫാസ്റ്റ് ബൗളർമാരെ ഇന്ത്യ പരിഗണിക്കാറില്ലായിരുന്നു. നേരത്തെ അനിൽ കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മേഖല സ്പിൻ ബൗളിങ് ആയിരുന്നു.

ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് നാളെ നടക്കുന്നത്.

Related Tags :
Similar Posts