Cricket
Kerala Blasters, ISLകേരളബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ
Cricket

ജയിച്ച് പ്ലേഓഫിനൊരുങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ്; കടം വീട്ടാൻ ഹൈദരാബാദ്

Web Desk
|
26 Feb 2023 12:26 PM GMT

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ ഏറ്റമുട്ടുന്നതോടെയാണ് ഐഎസ്എൽ 2022-23 സീസണിന്റെ ലീഗ് മത്സരങ്ങൾക്ക് സമാപനമാകുന്നത്.

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇതോടെ ടൂര്‍ണമെന്റിലെ ലീഗ് മത്സരങ്ങള്‍ക്ക് സമാപനമാകും. എല്ലാവരും 20 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ ഏറ്റമുട്ടുന്നതോടെയാണ് ഐ.എസ്.എൽ 2022-23 സീസണിന്റെ ലീഗ് മത്സരങ്ങൾക്ക് സമാപനമാകുന്നത്. രണ്ട് ടീമും സീസണിന്റെ പ്ലേ ഓഫിലേക്കും ഇടം നേടിട്ടുണ്ട്. നേരിട്ട് സെമി യോഗ്യതയാണ് ഹൈദരാബാദ് എഫ്.സി നേടിയതെങ്കില്‍ നോക്ക്ഔട്ട് ഘട്ടത്തിലേക്കാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിനെ വൻമാർജിനലിൽ തോൽപിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സ്വന്തം ഗ്രൗണ്ടിൽ കളിക്കാൻ അവസരം ലഭിക്കും.

സീസണില്‍ ആദ്യ പാദത്തില്‍ ഹൈദരാബാദില്‍ വെച്ചു നടന്ന മത്സരത്തില്‍ 1 - 0 ന് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഗോളില്‍ ആയിരുന്നു അന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുടെ ജയം. പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് മുമ്പ് ഒരു ജയം സ്വന്തമാക്കി പോസറ്റീവ് മൈന്‍ഡ് സെറ്റുമായി ഇറങ്ങുകയാണ് രണ്ട് ടീമിന്റെയും ലക്ഷ്യം. ബ്ലാസ്റ്റേഴ്സ് ഇലവനില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. എ ടി കെ മോഹന്‍ ബഗാന് എതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട കെ. പി. രാഹുല്‍ പുറത്ത് ഇരിക്കും.

അതേസമയം സസ്‌പെന്‍ഷന്‍ കഴിഞ്ഞ് പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണ തിരിച്ചെത്തുന്ന് ടീമിന് ആശ്വാസമാണ്. ഗോള്‍ കീപ്പര്‍ സ്ഥാനത്ത് പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ ആയിരിക്കും. എട്ട് തവണയാണ് ടൂർണമെന്റിൽ ഇരു ടീമുകളും നേർക്കുനേരെയെത്തിയത്. അതിൽ ഇരു ടീമുകളും സമാസമമാണ്. ഹൈദരാബാദ് നാല് തവണ കേരളത്തെ തോൽപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് അതേ പോലെ തന്നെ നാല് പ്രാവിശ്യം എച്ച്എഫ്സിയെ മുട്ടുകുത്തിച്ചിട്ടുണ്ട്.

Similar Posts