ലോകേഷ് രാഹുലിനും കിട്ടി 12 ലക്ഷം രൂപ പിഴ
|കുറഞ്ഞ സ്‌കോറാണ് ലക്‌നൗ വിജയലക്ഷ്യമായി ഉയർത്തിയതെങ്കിലും മത്സരം അവസാന ഓവറിലേക്ക് നീണ്ടിരുന്നു
ജയ്പൂർ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ലക്‌നൗ സൂപ്പർജയന്റ്‌സിന് പിഴശിക്ഷ. 12 ലക്ഷം രൂപയാണ് പിഴശിക്ഷ. അനുവദിച്ച സമയത്തിനുള്ളിൽ ഓവർ എറിഞ്ഞുതീക്കാൻ ലക്‌നൗ സൂപ്പർജയന്റ്‌സിന് കഴിഞ്ഞില്ല. കുറഞ്ഞ സ്‌കോറാണ് ലക്‌നൗ വിജയലക്ഷ്യമായി ഉയർത്തിയതെങ്കിലും മത്സരം അവസാന ഓവറിലേക്ക് നീണ്ടിരുന്നു.
ജോസ്ബട്‌ലറും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കം നൽകിയിരുന്ന സമയത്ത് എത്ര ഓവർ ബാക്കിനിർത്തി രാജസ്ഥാൻ ജയിക്കുമെന്നായിരുന്നു ആരാധകർ നോക്കിയിരുന്നത്. എന്നാൽ പെട്ടെന്ന് വിക്കറ്റുകൾ വീഴ്ത്തി ലക്‌നൗ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇതോടെയാണ് മത്സരം മുറുകിയത്. മത്സരത്തിൽ പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ലക്‌നൗ സ്വന്തമാക്കിയത്.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുക്കുകയായായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ പന്തേറുകാർക്ക് മുന്നിൽ പതറിപ്പോയ ലക്‌നൗവിന് കൂറ്റൻ സ്‌കോർ നേടാനായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് ലക്‌നൗവിന് ചേർക്കാനായത്. 51 റൺസ് നേടിയ മയേഴ്‌സാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങിൽ ഓപ്പണിങ് വിക്കറ്റിലൂടെ രാജസ്ഥാൻ തിരിച്ചടിച്ചെങ്കിലും 10 റൺസ് അകലെവെച്ച് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ജോസ് ബട്‌ലർ(40) യശ്വസി ജയ്‌സ്വാൾ(44) എന്നിവർക്ക് മാത്രമെ രാജസ്ഥാൻ നിരയിൽ തിളങ്ങാനായുള്ളൂ.
Summary- KL Rahul Asked to Fork Out Rs 12 Lakh After Breaching IPL Code of Conduct in Jaipur