ഔട്ട് വിളിച്ചതിന് അതൃപ്തി പരസ്യമാക്കി: ലോകേഷ് രാഹുലിന് പിഴ
|മാച്ച്ഫീയുടെ 15 ശതമാനമാണ് പിഴയൊടുക്കേണ്ടത്. ഓവല്‍ ടെസ്റ്റിലെ മൂന്നാം ദിനമാണ് രാഹുലിന് പിഴയൊടുക്കേണ്ട സംഭവം നടന്നത്. ജയിംസ് ആന്‍ഡേഴ്‌സണായിരുന്നു ബൗളര്‍
അമ്പയര്‍ ഔട്ട് വിളിച്ചതിന് പിന്നാലെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചതിന് ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് പിഴ. മാച്ച്ഫീയുടെ 15 ശതമാനമാണ് പിഴയൊടുക്കേണ്ടത്. ഓവല്‍ ടെസ്റ്റിലെ മൂന്നാം ദിനമാണ് രാഹുലിന് പിഴയൊടുക്കേണ്ട സംഭവം നടന്നത്. ജയിംസ് ആന്‍ഡേഴ്‌സണായിരുന്നു ബൗളര്‍. ആന്‍ഡേഴ്‌സണിന്റെ മികച്ചൊരു പന്ത് രാഹുലിന്റെ ബാറ്റിലുരുമ്മി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്.
46 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. എന്നാല്‍ ആദ്യം അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇംഗ്ലണ്ടിന്റെ റിവ്യൂവിലാണ് രാഹുല്‍ പുറത്തായത്. പിന്നാലെയാണ് രാഹുല്‍ അതൃപ്തി പരസ്യമാക്കിയത്. എന്നാല്‍ തന്റെ തെറ്റ് സമ്മതിച്ചതിനാല്‍ രാഹുലില്‍ നിന്ന് വിശദീകരണം തേടേണ്ട ആവശ്യമില്ല. അതേസമയം ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് ഓവലിൽനിന്ന് നടക്കുന്നതിനിടെ ഇന്ത്യൻ ഹെഡ്‌കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവായി. തുടർന്ന് അദ്ദേഹവും മൂന്നു സപ്പോർട്ടിംഗ് സ്റ്റാഫും ഐസൊലേഷനിൽ പോയി.
ലക്ഷണങ്ങളില്ലാത്തവർക്ക് നടത്തുന്ന പരിശോധനയിലാണ് ശാസ്ത്രിക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫിസിയോ നിതിൻ പട്ടേൽ എന്നിവർക്കൊപ്പമാണ് ശാസ്ത്രി ഐസൊലേഷനിൽ പോയത്. ഇന്ത്യൻ സംഘത്തിലെ ബാക്കിയുള്ളവർ സെപ്തംബർ 10ന് നടക്കുന്ന അവസാന ടെസ്റ്റിനായി അടുത്ത ആഴ്ച മാഞ്ചസ്റ്ററിലേക്ക് പോകും. ഇവർ ലണ്ടനിൽ തന്നെ നിൽക്കും.