Cricket
ഐസിസി മികച്ച ഏകദിന താരം; അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ
Cricket

ഐസിസി മികച്ച ഏകദിന താരം; അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ

Web Desk
|
5 Jan 2024 9:54 AM GMT

ട്വന്റി 20 പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു.

ന്യൂഡൽഹി: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി എന്നിവരാണ് ഇടം പിടിച്ചത്. ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചലാണ് മറ്റൊരു താരം. ട്വന്റി 20 അന്തിമ പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു. ന്യൂസിലാൻഡിന്റെ മാർക്ക് ചാപ്പ്മൻ, ഉഗാണ്ടൻ താരം അൽപേഷ് രാംജനി, സിംബാവെയുടെ സിക്കന്തർ റാസെ എന്നിവരാണ് മറ്റുതാരങ്ങൾ.

കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്നായി 63.36 ശരാശരിയിൽ 1584 റൺസാണ് ഗിൽ നേടിയത്. ന്യൂസിലാൻഡിനെതിരെ ഹൈദരാബാദിൽ നേടിയ 208 റൺസാണ് ടോപ് സ്‌കോർ. ഇരട്ടസെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞതാരമെന്ന നേട്ടവും ഇന്ത്യൻ ഓപ്പണർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്നായി 1584 റൺസാണ് ഗിൽ നേടിയത്.ലോകകപ്പിൽ മികച്ച പ്രകടനമാണ് കോഹ്‌ലിയും മുഹമ്മദ് ഷമിയും നടത്തിയത്.

ഏകദിനത്തിൽ കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ നേട്ടം പോയവർഷം കോഹ്‌ലി മറികടന്നിരുന്നു. 765 റൺസാണ് ലോകകപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ലോകകപ്പിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലെ ഉജ്ജ്വല പ്രകടനമാണ് പേസ്ബൗളർ മുഹമ്മദ് ഷമിയെ അന്തിമ പട്ടികയിലെത്തിച്ചത്. ആദ്യ മത്സരങ്ങളിൽ ഇടം ലഭിക്കാതിരുന്ന ഷമി തിരിച്ചുവന്ന മാച്ചിൽ തന്നെ കത്തികയറുകയായിരുന്നു. 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെതിരെ സെമിയിൽ ഏഴ് വിക്കറ്റ് പിഴുത് ഇന്ത്യയെ കലാശകളിയിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കാണ് ഷമി വഹിച്ചത്. ഡാരിൽ മിച്ചൽ 1204 റൺസാണ് ൨൦൨൩ ൽ നേടിയത്. ഒരു കലണ്ടർ വർഷം കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ന്യൂസിലാൻഡ് താരമായി. ലോകകപ്പിൽ 69 ശരാശരിയിൽ 552 റൺസാണ് കുറിച്ചത്.

Similar Posts