ഐസിസി ടെസ്റ്റ് റാങ്കിംഗ് :ജോ റൂട്ടിനെ മറികടന്ന് ലബുഷെയ്ൻ ബാറ്റിങ്ങിൽ ഒന്നാമത്
|ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ രോഹിത് ശർമ അഞ്ചാം സ്ഥാനവും നായകൻ വിരാട് കോഹ്‍ലി ഏഴാം സ്ഥാനവും നിലനിർത്തി.
ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിംഗിൽ ആസ്ത്രേലിയയുടെ മാർണനസ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ മറികടന്നാണ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്ത് എത്തിയത്. ടി 20 റാങ്കിംഗിൽ പാകിസ്താൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.
ആഷസ് പരമ്പരയിലെ മിന്നും പ്രകടനമാണ് ലബുഷെയ്നെ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ലബുഷെയ്ൻ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും കുറിച്ചു. ഇതാദ്യമായാണ് ലബുഷെയ്ൻ റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.
ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെയാണ് ലബുഷെയ്ൻ മറികടന്നത്. ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ രോഹിത് ശർമ അഞ്ചാം സ്ഥാനവും നായകൻ വിരാട് കോഹ്‍ലി ഏഴാം സ്ഥാനവും നിലനിർത്തി. ബൗളർമാരുടെ പട്ടികയിൽ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനത്തും ആർ അശ്വിൻ രണ്ടാം സ്ഥാനത്തുമാണ്. അശ്വിൻ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താൻ നായകൻ ബാബർ അസം ടി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.
Summary : Labuschain tops ICC Test rankings ahead of Joe Root