Cricket
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ നേരെയാക്കാൻ മഹേള ജയവർധനെ എത്തുന്നു...
Cricket

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ നേരെയാക്കാൻ മഹേള ജയവർധനെ എത്തുന്നു...

Web Desk
|
13 Dec 2021 2:35 PM GMT

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബയോ ബബ്ബിളില്‍ തുടരുന്നതിന്‍റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങി. ആദ്യ റൗണ്ടില്‍ തന്നെ ശ്രീലങ്ക പുറത്തായിരുന്നു

ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ കൺസൾട്ടന്റ് കോച്ചായി നിയമിച്ചു. ഐ.പി.എൽ പരിശീലകരിൽ ഒരാളായി കഴിവ് തെളിയിച്ച ജയവർധനയുടെ അന്താരാഷ്ട്ര റോളിലേക്കുള്ള ചുവടുമാറ്റമായാണ് വിലയിരുത്തുന്നത്. അതും സ്വന്തം രാജ്യത്തെ പരിശീലിപ്പിച്ച്. ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബയോ ബബ്ബിളില്‍ തുടരുന്നതിന്‍റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങി. ആദ്യ റൗണ്ടില്‍ തന്നെ ശ്രീലങ്ക പുറത്തായിരുന്നു. ദേശീയ ടീമിന്‍റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ട ചുമതല ജയവര്‍ധനെക്ക് ആയിരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ദേശീയ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് പരിശീലകനായിരിക്കുന്നതിനൊപ്പം അണ്ടര്‍ 19 ടീമിന്‍റെ മെന്‍ററായും കണ്‍സള്‍ട്ടന്‍റായും ജയവര്‍ധനെ പ്രവര്‍ത്തിക്കും. ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ലങ്കന്‍ ടീമിന് ഗുണകരമായിരുന്നുവെന്നും അദ്ദേഹത്തെ പുതിയ ചുമതലയേല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‌ലി ഡിസില്‍വ പറഞ്ഞു.

2019ലും 2020ലും മുംബൈ ഇന്ത്യൻസിനെ ചാമ്പ്യന്മാരാക്കുന്നതില്‍ ജയവര്‍ധന നിര്‍ണായക പങ്കുവഹിച്ചിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണിപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കാലത്ത് എല്ലാമുണ്ടായിരുന്ന അവർക്കിപ്പോൾ ഓർമകൾ മാത്രമാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലേക്ക് പോലും യോഗ്യതാ മത്സരം കളിച്ചാണ് എത്തിയത്. സമീപകാലത്ത് അഭിമാനിക്കാൻ വകനൽകുന്ന നേട്ടങ്ങളൊന്നും ലങ്കൻ ക്രിക്കറ്റിനുണ്ടായിട്ടില്ല. അതിനിടെ ശമ്പള പ്രശ്ത്തിൽ ക്രിക്കറ്റ് ബോർഡുമായി കളിക്കാർ ഉടക്കിയതും ടീമനെ പിന്നോട്ട് നയിച്ചു. അതെല്ലാം നന്നാക്കിയെടുക്കാനാണ് മഹേള എത്തുന്നത്.

Similar Posts