Cricket
ആളെ മനസിലായില്ലെന്ന് തോന്നുന്നു: ആഷസ് ടെസ്റ്റിനിടെ മക്കല്ലത്തെ തടഞ്ഞുനിർത്തി

ബ്രണ്ടന്‍ മക്കല്ലം

Cricket

'ആളെ മനസിലായില്ലെന്ന് തോന്നുന്നു': ആഷസ് ടെസ്റ്റിനിടെ മക്കല്ലത്തെ തടഞ്ഞുനിർത്തി

Web Desk
|
8 July 2023 1:03 PM GMT

ലീഡ്‌സിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണക്കേടിലാക്കിയ സംഭവം നടന്നത്.

ലണ്ടൻ: മനസിലാകാത്തതിനെ തുടർന്ന് ഇംഗ്ലണ്ട് മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ തടഞ്ഞുനിർത്തിയതായി റിപ്പോർട്ട്. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാനിരിക്കെ മതിയായ രേഖകളില്ലെന്ന് പറഞ്ഞ് മക്കല്ലത്തെ തടയുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന് മക്കല്ലത്തെ മനസിലായതുമില്ല. ലീഡ്‌സിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണക്കേടിലാക്കിയ സംഭവം നടന്നത്.

സെക്യൂരിറ്റി ജീവനക്കാരന്റെ ഇടപടലിൽ ക്ഷമ നഷ്ടപ്പെട്ട മക്കല്ലം ദേഷ്യപ്പെട്ട് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. മക്കല്ലത്തിനൊപ്പമുള്ളയാൾ കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ ക്യാര്യമാക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ. തുടർന്നാണ് മക്കല്ലം ദേഷ്യപ്പെട്ട് അകത്തേക്ക് കയറിയത്. ശക്തമായ സുരക്ഷയാണ് അധികൃതർ ഒരുക്കുന്നത്. നേരത്തെ പരിസ്ഥിതി വാദികളുടെ പ്രതിഷേധം കളിക്കളത്തിനകത്തേക്കും എത്തിയിരുന്നു.

ഇതാണ് സുരക്ഷ വർധിപ്പിക്കാൻ കാരണം. പ്രതിഷേധിച്ച് ഗ്രൗണ്ടിലെത്തിയ ഒരാളെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയര്‍‌സ്റ്റോ തൂക്കിയെടുത്ത് ബൗണ്ടറി റോപ്പിനപ്പുറത്തേക്ക് കൊണ്ടുപോകുന്ന ചിത്രവും വൈറലായിരുന്നു. അതേസമയം മത്സരത്തിലേക്ക് വന്നാൽ ആസ്‌ട്രേലിയയുടെ നില പരുങ്ങലിലാണെങ്കിലും 142 റൺസിന്റെ ലീഡായി. മൂന്നാം ദിനം ആയ ഇന്ന് മഴമൂലം കളി വൈകുകയാണ്. ആസ്‌ട്രേലിയ ഇപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 116 എന്ന നിലയിലാണ്. നേരത്തെ ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 263 റൺസിന് അവസാനിച്ചിരുന്നു.

മറുപടി ബാറ്റിങിൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 237നും തീർന്നു. നേരിയ ലീഡുമായാണ് ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. 90 റൺസ് എടുക്കുന്നതിനിടയ്ക്ക് നാല് വിക്കറ്റുകൾ വീണെങ്കിലും അഞ്ചാം വിക്കറ്റിൽ പിടിച്ചുനിൽക്കുകയാണ്. ട്രാവിസ് ഹെഡ്(18) മിച്ചൽ മാർഷ്(17) എന്നിവരാണ് ക്രീസിൽ. മാർഷ് ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയിരുന്നു.

Similar Posts