'ആർ.സി.ബിക്ക് അല്ല, ഇന്ത്യക്കായി ആർപ്പ് വിളിക്കൂ': ആരാധകനെ തിരുത്തി സിറാജ്, കയ്യടി
|മുംബൈ ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലായിരുന്നു ടീം ഇന്ത്യ. ഇതിനിടയിലാണ് കാണികളില്‍ നിന്നൊരാള്‍ ആര്‍.സി.ബി എന്ന് വിളിക്കുന്നത് സിറാജിന്റെ ശ്രദ്ധയില്‍പെട്ടത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീം വിജയമാഘോഷിക്കുന്നതിനിടെ ഐപിഎല്‍ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകനെ തിരുത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്. മുംബൈ ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലായിരുന്നു ടീം ഇന്ത്യ.
ഇതിനിടയിലാണ് കാണികളില്‍ നിന്നൊരാള്‍ ആര്‍.സി.ബി എന്ന് വിളിക്കുന്നത് സിറാജിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സിറാജ് തിരുത്തി, ഇന്ത്യന്‍ ജഴ്സി കാണിച്ച് ഇന്ത്യക്കായി ആര്‍പ്പുവിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാണികള്‍ ഏറ്റെടുക്കുകയും ചെയ്തു.
2018ലാണ് മുഹമ്മദ് സിറാജ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ എത്തിയത്. 2022 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി ബാംഗ്ലൂർ നിലനിർത്തിയ താരങ്ങളിലൊരാളാവാനും സിറാജിനായിരുന്നു. അതേസമയം ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതിരുന്ന സിറാജിന്, മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ അവസരം ലഭിച്ചിരുന്നു. സ്പിന്നർമാർ അരങ്ങുവാണ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് പിഴുത് സിറാജാണ് ന്യൂസീലൻഡിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
അതേസമയം ഹോം മത്സരങ്ങളില്‍ ടീം ഇന്ത്യ ആധിപത്യം തുടരുകയാണ്. തുടർച്ചയായ 14-ാം ടെസ്റ്റ് പരന്പര വിജയമാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യനേടിയത്. കാണ്‍പൂരില്‍ നടന്ന ആദ്യ മത്സര സമനിലയായതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് കോഹ്ലിയുടെ സംഘം നടത്തിയത്. രണ്ടാം ടെസ്റ്റിൽ ന്യൂസിലന്‍ഡിനെ 372 റണ്‍സിന് കീഴടക്കിയ ഇന്ത്യൻ ടീമിന് വന്പന്‍ റെക്കോര്‍ഡും സ്വന്തമായിരുന്നു. ടെസ്റ്റില്‍ റൺ മാർജിനിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു മുംബൈയിലേത്.
#INDvsNZ #CricketTwitter #siraj
— Pushkar (@musafir_hu_yar) December 7, 2021
Siraj bhai telling crowd to cheer for India and not Rcb😎 pic.twitter.com/Yj0V415dsF