വിൻഡീസിലെ യുവതാരങ്ങൾക്ക് ബാറ്റും ഷൂസും നൽകി സിറാജ്; കയ്യടി
|വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.
ബാര്‍ബഡോസ്: കരീബിയന്‍ ദ്വീപിലെ ഭാവി താരങ്ങള്‍ക്ക് ബാറ്റും ഒരു ജോഡി ഷൂസും സമ്മാനിച്ച് ഇന്ത്യയുടെ മുഹമ്മദ് സിറാജ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡീസിനെ അവരുടെ നാട്ടില്‍ നേരിടുന്ന ഇന്ത്യന്‍ സംഘം ഇതിനോടകം ബാര്‍ബഡോസിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് സിറാജ് ബാറ്റും ഷൂസും നല്‍കിയത്.
സിറാജ് ബാറ്റ് സമ്മാനിക്കുന്ന വീഡിയോ ബി.സി.സി.ഐ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. സിറാജിനെക്കൂടാതെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ യുവതാരങ്ങള്‍ക്കൊപ്പം സമയം പങ്കിടുന്നതും വീഡിയോയിലുണ്ട്. ഓട്ടോഗ്രാഫ് നല്‍കിയും ഫോട്ടോയ്ക്ക് പോസ് ചെയ്തും നിര്‍ദേശങ്ങള്‍ നല്‍കിയുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ ബാര്‍ബഡോസിലെ യുവതാരങ്ങള്‍ക്ക് സ്വപ്‌നതുല്യമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
ഡൊമിനിക്കയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലാണ് ടീം ഇന്ത്യ. വിവിധ സംഘങ്ങളായി കരീബിയന്‍ മണ്ണിലേക്ക് എത്തിയ താരങ്ങള്‍ ആദ്യ പരിശീലന മത്സരം കളിച്ചു. ആദ്യ ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്സ്വാള്‍ അരങ്ങേറ്റം കുറിക്കും. രോഹിത് ശർമ്മയ്ക്കൊപ്പം ജയ്സ്വാള്‍ ഓപ്പണറായി ഇറങ്ങും എന്നാണ് റിപ്പോട്ടുകള്‍. നിലവിലെ ഓപ്പണറായിരുന്ന ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലേക്ക് മാറും. സീനിയർ താരങ്ങളായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ അഭാവത്തില്‍ ടെസ്റ്റ് നിരയില്‍ പേസാക്രമണം നയിക്കേണ്ടതിന്‍റെ ചുമതല സിറാജിനാണ്.
Kind gestures 👌
— BCCI (@BCCI) July 7, 2023
Autographs ✍️
Selfies 🤳
Dressing room meets 🤝#TeamIndia make it special for the local players and fans in Barbados 🤗 #WIvIND pic.twitter.com/TaWmeqrNS6