വിജയ തേരോട്ടം; ധോണിയെ മറികടന്ന് മോർഗൻ
|68 മത്സരങ്ങളിൽ നിന്നാണ് 43 ജയങ്ങളിലേക്ക് ഇംഗ്ലണ്ട് ടീമിനെ മോർഗൻ എത്തിച്ചത്
ശ്രീലങ്കയ്ക്കെതിരെ 26 റൺസിന്റെ വിജയം നേടിയതിന് പിന്നാലെ ട്വന്റി20യിലെ വിജയ കണക്കിൽ ധോണിയെ പിന്നിലാക്കി മോർഗൻ. മോർഗന്റെ ക്യാപ്റ്റൻസിയിൽ 43 ട്വന്റി20 ജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. ധോണിിയും അസ്ഗർ അഫ്ഗാനും തങ്ങളുടെ ടീമുകളെ ജയത്തിലേക്ക് എത്തിച്ചത് 42 തവണയും. മോർഗന്റെ 43 ട്വന്റി20 ജയങ്ങളിൽ രണ്ടെണ്ണം സൂപ്പർ ഓവർ ജയങ്ങളാണ്. ധോണിയുടെ 42 ജയങ്ങളിൽ ഒരെണ്ണം വന്നത് ബോൾ ഔട്ടിലാണ്.
68 മത്സരങ്ങളിൽ നിന്നാണ് 43 ജയങ്ങളിലേക്ക് ഇംഗ്ലണ്ട് ടീമിനെ മോർഗൻ എത്തിച്ചത്. 72 മത്സരങ്ങളിൽ നിന്നാണ് തന്റെ ടീമിനെ 42 ജയങ്ങളിലേക്ക് ധോണി എത്തിച്ചത്. അസ്ഗർ അഫ്ഗാൻ 42 ജയങ്ങൾ നേടിയത് 52 കളികളിൽ നിന്നും. എന്നാൽ വിജയ ശരാശരിയിൽ അസ്ഗർ അഫ്ഗാൻ ആണ് ധോണിക്കും മോർഗനും മുൻപിൽ നിൽക്കുന്നത്. 81.73 ആണ് അസ്ഗറിന്റെ വിജയ ശരാശരി.
ട്വന്റി20 ലോകകപ്പിൽ മോർഗന് കീഴിൽ തുടരെ നാല് മത്സരവും ജയിച്ച ഇംഗ്ലണ്ടിന്റെ നെറ്റ് റൺറേറ്റ് 3.183 ആണ്. സൂപ്പർ 12ലെ ടീമുകളിൽ ഏറ്റവും മികച്ച നെറ്റ് റൺറേറ്റ് ഇംഗ്ലണ്ടിന്റേതാണ്.