Cricket
ട്രാഫിക് നിയമ ലംഘനത്തെ മഹത്വവത്കരിക്കുന്നു; ധോനിയുടെ പരസ്യം പിൻവലിക്കാൻ ഉത്തരവ്
Cricket

ട്രാഫിക് നിയമ ലംഘനത്തെ മഹത്വവത്കരിക്കുന്നു; ധോനിയുടെ പരസ്യം പിൻവലിക്കാൻ ഉത്തരവ്

Web Desk
|
9 April 2022 12:27 PM GMT

ഡൽഹി: ചെന്നൈ സൂപ്പർ കിങ്സ് താരം എംഎസ് ധോനി അഭിനയിച്ച ഐപിഎൽ പ്രമോഷൻ പരസ്യം പിൻവലിക്കും. അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയാണ് പരസ്യം പിൻവലിക്കാൻ നിർദേശിച്ചിരിക്കുന്നത്.

റോഡ് സേഫ്റ്റി ഓർഗനൈസേഷൻ നൽകിയ പരാതി പരിഗണിച്ചാണ് നിർദേശം. മാർച്ച് നാലിനാണ് ഈ പരസ്യം പുറത്തിറങ്ങിയത്. ബസ് ഡ്രൈവറായാണ് ധോനി എത്തുന്നത്. സൂപ്പർ ഓവർ മത്സരം കാണാനായി റോഡിന് നടുവിൽ ബസ് നിർത്തിയിരിക്കുന്നു. ഈ സമയം ട്രാഫിക് പൊലീസ് വന്ന് കാര്യം തിരക്കുകയും, സൂപ്പർ ഓവർ എന്ന് ധോനി പറയുകയും ചെയ്യുന്നു.

പരാതി ലഭിച്ചതോടെ പരസ്യത്തിൽ മാറ്റം വരുത്തുകയോ, പരസ്യം പൂർണമായും പിൻവലിക്കുകയോ ചെയ്യാനാണ് അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. പരസ്യം പിൻവലിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Related Tags :
Similar Posts