രോഹിത്, അർജുൻ ടെണ്ടുൽക്കർ ആദ്യ ഇലവനിൽ; ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ബാറ്റിംഗ്
|ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു
സൺറൈസേഴ്സ് ഹൈദരാബാദ് -മുംബൈ ഇന്ത്യൻസ് ഐ.പി.എൽ പോരാട്ടം തുടങ്ങി. കഴിഞ്ഞ കളിയിൽ ഇംപാക്ട് താരമായിറങ്ങിയ മുംബൈ നായകൻ രോഹിത് ശർമ ആദ്യ ഇലവനിൽ തന്നെയുണ്ട്. കഴിഞ്ഞ കളിയിലൂടെ ഐ.പി.എല്ലിൽ അരങ്ങേറിയ അർജുൻ ടെണ്ടുൽക്കറും ആദ്യ ഇലവനിലുണ്ട്. മുംബൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.
മുംബൈ ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ, കാമറോൺ ഗ്രീൻ, ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷൗകീൻ, ജാസൺ ബെഹറന്റോഫ്, പിയൂഷ് ചാവ്‌ല.
സബ്‌സ്: റിലേ മെറിഡിത്, ശംസ് മുലാനി, വിഷ്ണു വിനോദ്, കുമാർ കാർതികേയ, രമൺദീപ് സിംഗ്.
ഹൈദരാബാദ് ഇലവൻ: മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാതി, എയ്ഡൻ മർക്രം, അഭിഷേക് ശർമ, ഹെൻട്രിച്ച് ക്ലാസൻ, വാഷിംഗ്ഡൺ സുന്ദർ, മാർകോ ജാൻസൻ, മായങ്ക് മർക്കണ്ടെ, ഭുവനേശ്വർ കുമാർ, ടി. നടരാജൻ.
സബ്‌സ്: വിവ്രാന്ത് ശർമ, അബ്ദു സമദ്, മായങ്ക് ദാഗർ, ഗ്ലെൻ ഫിലിപ്‌സ്, ഉംറാൻ മാലിക്.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകളും കഴിഞ്ഞ രണ്ട് കളികളിലും വിജയം നേടിയിരുന്നു. ഇതോടെ ഇന്ന് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിലും ജയിച്ച് വിജയച്ചിരി തുടരാനാണ് ഇരുകൂട്ടരുടെയും ശ്രമം. പോയിൻറ് പട്ടികയിൽ മുംബൈ എട്ടാമതും ഹൈദരാബാദ് ഒമ്പതാമതുമാണുള്ളത്. നാല് പോയിൻറ് വീതമാണ് ഇരു ടീമുകളുടെ സമ്പാദ്യം. മുംബൈ ആർ.സി.ബിക്കും സി.എസ്.കെക്കുമെതിരെയുള്ള മത്സരങ്ങളാണ് തോറ്റിരുന്നത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുമെതിരെയുള്ള മത്സരങ്ങൾ വിജയിക്കുകയായിരുന്നു.
മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല. സൂര്യകുമാർ യാദവായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ഇംപാക്ട് സബ്സിറ്റിറ്റിയൂട്ടായി മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താരം ഇറങ്ങിയത്. ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ രോഹിത് 13 പന്തിൽ 20 റൺസ് നേടി പുറത്തായി. സുയാഷ് ശർമയുടെ പന്തിൽ ഉമേഷ് യാദവ് ഗംഭീര ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
Rohit, Arjun Tendulkar in starting XI; Mumbai Indians batting against Sunrisers Hyderabad