Cricket
മാറിനിൽക്കങ്ങോട്ട്, വണ്ടി ഞാനോടിക്കാം; മുംബൈ ഡ്രൈവിങ് സീറ്റ് കൈയേറി രോഹിത്-വീഡിയോ
Cricket

'മാറിനിൽക്കങ്ങോട്ട്, വണ്ടി ഞാനോടിക്കാം'; മുംബൈ ഡ്രൈവിങ് സീറ്റ് കൈയേറി രോഹിത്-വീഡിയോ

Sports Desk
|
14 April 2024 8:29 AM GMT

ബസിന്റെ സ്റ്റിയറിങിൽ കൈവച്ച് ഗിയർ മാറ്റുന്നതുപോലെ കാണിച്ച ഹിറ്റ്മാൻ മുൻവശത്തുനിൽക്കുകയായിരുന്ന ആരാധകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മുംബൈ: തുടർ തോൽവികൾക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം നേടി ഐപിഎൽ 17ാം സീസണിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തൽകാലം മറക്കാനും വിജയം സഹായകരമായി. നിലവിൽ പോയന്റ് ടേബിളിൽ ഏഴാംസ്ഥാനത്താണ് മുൻ ചാമ്പ്യൻമാർ.

മുംബൈ താരം രോഹിത് ശർമ്മ ബസ് ഓടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നിന്ന് ടീം അംഗങ്ങൾ പരിശീലനം പൂർത്തിയാക്കി മടങ്ങവെയാണ് ബസിന്റെ ഡ്രൈവിങ് സീറ്റ് താരം കൈയടക്കിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അടക്കമുള്ള സഹതാരങ്ങളോട് വേഗം ബസിൽ കയറാനും ആവശ്യപ്പെട്ടു. ഇന്ന് ഈ വണ്ടി ഞാനോടിക്കാമെന്നും രോഹിത് പറഞ്ഞു.

ബസിന്റെ സ്റ്റിയറിങിൽ കൈവച്ച് ഗിയർ മാറ്റുന്നതുപോലെ കാണിച്ച ഹിറ്റ്മാൻ മുൻവശത്തുനിൽക്കുകയായിരുന്ന ആരാധകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്തു. സഹതാരങ്ങൾ ചിരിയോടെയാണ് രോഹിതിന്റെ ഡ്രൈവിങിനെ വരവേറ്റത്. നേരത്തെ ടീം ബസിലായിരുന്നില്ല രോഹിത് വാംഖഡെയിൽ പരിശീലനത്തിന് എത്തിയത്. തന്റെ സ്വന്തം വാഹനത്തിലായിരുന്നു എത്താറുണ്ടായിരുന്നത്.

ഐപിഎല്ലിലെ എൽക്ലാസികോ മത്സരം എന്ന് വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ ആവേശമത്സരം ഇന്ന് രാത്രി 7.30ന് വാംഖഡെയിൽ നടക്കും. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ആതിഥേയർ ഇറങ്ങുമ്പോൾ നാലാം ജയമാണ് സിഎസ്‌കെയുടെ മനസിലുള്ളത്.

Similar Posts