500 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓസീസ് താരം നഥാന്‍ ലിയോണ്‍
|ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നീ മൂന്ന് സ്പിന്നര്‍മാരടക്കം ഏഴ് ബൗളര്‍മാര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
സിഡ്നി: 500 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓസീസ് താരം നഥാന്‍ ലിയോണ്‍. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നീ മൂന്ന് സ്പിന്നര്‍മാരടക്കം ഏഴ് ബൗളര്‍മാര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് സ്പിന്നറാണ് നഥാന്‍ ലിയോണ്‍
പാക്കിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഫഹീം അഷറഫിനെ പുറത്താക്കിയാണ് ലിയോണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 2019 മുതൽ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 36 കാരനായ ലയോൺ തന്റെ 123-ാം മത്സരത്തിലാണ് ഈ നാഴിക കല്ലിൽ മുത്തമിടുന്നത് .
ഓസ്‌ട്രേലിയയിൽ, ഈ നാഴികക്കല്ലിലെത്തിയ മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് ലിയോൺ, ഷെയ്ൻ വോണും (708), ഗ്ലെൻ മഗ്രാത്തും (563) ആണ് മറ്റ് രണ്ടുപേർ.
അതേസമം വിക്കറ്റ് നേട്ടത്തിലും തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റായി കണക്കാക്കപ്പെടുന്ന ലിയോണ്‍ പാകിസ്താനെതിരെ ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് പ്രതികരിച്ചത്.
''36 കാരനായ താന്‍ വിരമിക്കലിന് ഒരു സമയപരിധി നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിക്കും മുമ്പ് ഇന്ത്യയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പരകള്‍ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും ലിയോണ്‍ പറഞ്ഞു.