Cricket
ബൗളിങ് ആക്ഷനെല്ലാം ബുംറയെപ്പോലെ: ചിരിച്ച് അഫ്ഗാൻ പേസ് ബൗളർ നവീനുൽ ഹഖ്
Cricket

'ബൗളിങ് ആക്ഷനെല്ലാം ബുംറയെപ്പോലെ': ചിരിച്ച് അഫ്ഗാൻ പേസ് ബൗളർ നവീനുൽ ഹഖ്

Web Desk
|
4 Nov 2021 2:33 PM GMT

കൈകളുടേയും കാലുകളുടേയും ചലനവും ബൗളിങ് ആക്ഷനും എല്ലാം ബുംറയുടേതിന് സമാനമായിരുന്നു. ഈ സാമ്യം കമന്റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇരുവരും ബൗള്‍ ചെയ്യുന്നത് സ്ക്രീനില്‍ തെളിഞ്ഞു. ഇതുകണ്ടതോടെ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന നവീനുല്‍ ഹഖിന് ചിരിയടക്കാനായില്ല

വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറക്കുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ആരും ചെയ്യാത്ത രീതിയാണ് ബുംറയുടെത്. ആ ബൗളിങ് ആക്ഷനും മികച്ച യോർക്കറുകളുമാണ് ബുംറയെ വേറിട്ട് നിർത്തുന്നത്. നേരത്തെ പലരും അനുകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ആരും ഇത്തരത്തിൽ പന്ത് എറിയാറില്ല.

ഇപ്പോഴിതാ വേറൊരാൾ കൂടി അതേ ആക്ഷനുമായി രംഗത്ത് എത്തിയിരിക്കുന്നു. ബംഗ്ലാദേശിന്റെ പേസ് ബൗളർ നവീനുൽ ഹഖാണ് ആ താരം. ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരത്തിനിടെ കമന്റേറ്റർമാർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

കൈകളുടേയും കാലുകളുടേയും ചലനവും ബൗളിങ് ആക്ഷനും എല്ലാം ബുംറയുടേതിന് സമാനമായിരുന്നു. ഈ സാമ്യം കമന്റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇരുവരും ബൗള്‍ ചെയ്യുന്നത് സ്ക്രീനില്‍ തെളിഞ്ഞു. ഇതുകണ്ടതോടെ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന നവീനുല്‍ ഹഖിന് ചിരിയടക്കാനായില്ല. അതേസമയം ഇന്ത്യക്കെതിരായ മത്സരത്തിൽ നവീന് മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ല. നാല് ഓവർ എറിഞ്ഞ നവീൻ വിട്ടുകൊടുത്തത് 59 റൺസ്. ഓപ്പണർമാരായ രോഹിത് ശർമ്മയും ലോകേഷ് രാഹുലും കത്തിക്കയറിയപ്പോൾ അഫ്ഗാനിസ്താന്റെ പന്തേറുകാർക്ക് ഒരു രക്ഷയുമുണ്ടായിരുന്നില്ല.

അതേസമയം ഗ്രൂപ്പ് ബിയില്‍ നിന്ന് എട്ടു പോയിന്റുമായി പാകിസ്താന്‍ സെമിയിലെത്തി. ഇനി ശേഷിക്കുന്ന ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും ഒപ്പം ഇന്ത്യയും ഈ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. +1.481 ആണ് അഫ്ഗാനിസ്താന്റെ റണ്‍റേറ്റ്. ന്യൂസീലന്‍ഡിന്റേത് +0.816 ഉം ഇന്ത്യയുടേത് +0.073 ഉം ആണ്. നവംബര്‍ ഏഴിനാണ് ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ മത്സരം. ഈ മത്സരത്തിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷകള്‍. ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ പിന്നെ റണ്‍റേറ്റിന് പ്രസക്തിയുണ്ടാവില്ല. അല്ലെങ്കില്‍ ന്യൂസിലാന്‍ഡിനെ നമീബിയ അട്ടിമറിക്കണം.

Similar Posts