Cricket
ടോസിനു തൊട്ടുമുന്‍പ് പാക്ക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്
Cricket

ടോസിനു തൊട്ടുമുന്‍പ് പാക്ക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്

Web Desk
|
17 Sep 2021 1:36 PM GMT

മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് ന്യൂസിലന്‍ഡ് കളിക്കേണ്ടിയിരുന്നത്

പാക്ക് പര്യടനത്തിലെ ആദ്യ മത്സരത്തിന്റെ ടോസിനു തൊട്ടുമുന്‍പ് പരമ്പരയില്‍ നിന്ന് പിന്മാറി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ന്യൂസിലന്‍ഡ് താരങ്ങള്‍ എത്രയും പെട്ടെന്ന് പാകിസ്ഥാന്‍ വിടുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് ന്യൂസിലന്‍ഡ് കളിക്കേണ്ടിയിരുന്നത്. റാവല്‍പിണ്ടിയിലും ലാഹോറിലുമായി സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയായിരുന്നു മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

പര്യടനം ഉപേക്ഷിക്കുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ , താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുക മാത്രമാണ് പോംവഴിയെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വെറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Similar Posts