എന്താ ക്യാച്ച്? എടുത്തയാൾക്കും വിശ്വസിക്കാനായില്ല; അമ്പരപ്പിച്ച് ന്യൂസിലാൻഡ് താരം
|നിരവധി പേരാണ് ജോൺസനെ പ്രശംസിച്ച് രംഗത്തെത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വെല്ലിങ്ടൺ: തലയിൽ കൈവെച്ച് അത്ഭുതം പ്രകടിപ്പിക്കുമാറ് ക്രിക്കറ്റ് ലോകത്ത് നിരവധി ക്യാച്ചുകൾ പിറന്നിട്ടുണ്ട്. ബൗണ്ടറി ലൈനിനരികിൽ ഇവ്വിതം ക്യാച്ചുകൾ എടുക്കാൻ കഴിവുള്ളവരെയാണ് നിയോഗിക്കാറും. ഇപ്പോൾ ന്യൂസിലാൻഡ് ആഭ്യന്തര ക്രിക്കറ്റിൽ പിറന്നൊരു ക്യാച്ചാണ് കാഴ്ചക്കാരെ സൃഷ്ടിക്കുന്നത്.
വെല്ലിങ്ടൺ-സെൻട്രൽ ഡിസ്ട്രിക്ട് സൂപ്പർ സ്മാഷ് മത്സരത്തിലാണ് രണ്ടുപേർ ചേര്‍ന്ന് സുന്ദര ക്യാച്ച് എടുത്തത്. ന്യൂസിലാന്‍ഡിന്റെ ആഭ്യന്തര താരങ്ങളായ ട്രോയ് ജോണ്‍സണ്‍-നിക്ക് കെല്ലി എന്നിവരാണ് ക്യാച്ചിന് പിന്നില്‍. മിഡ് ഓണില്‍ നിന്ന് പിന്നോട്ട് ഓടിയാണ് ക്യാച്ച് എടുക്കുന്നത്. ക്യാച്ച് എടുക്കുമ്പോള്‍ താരം ബൗണ്ടറി റോപില്‍ തട്ടുമെന്ന് തോന്നിച്ചെങ്കിലും ട്വിസ്റ്റ് സംഭവിച്ചു.
ബൗണ്ടറി ലൈനിനരികിൽ അടിതെറ്റി വീണ താരം അവിശ്വസനിയമാംവിധം ഉയർന്നു പന്ത് പിന്നോട്ട് എറിഞ്ഞു. ഈ സമയം സഹതാരം നിക്ക് കെല്ലിയും പിന്നിലുണ്ടായിരുന്നു. പന്ത് പോയത് നിക്ക് കെല്ലിയുടെ കൈകളിലേക്കും. നിരവധി പേരാണ് ജോൺസനെ പ്രശംസിച്ച് രംഗത്തെത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Watch Video
Don't rub your eyes. It's real!
— FanCode (@FanCode) January 13, 2024
.
.#SuperSmashOnFanCode pic.twitter.com/J5DRk1U3VA
Summary-New Zealand Cricketer Takes Stunning Relay Catch