Cricket
ട്വന്റി 20 ലോകകപ്പ്: സെമിയിലെത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്
Cricket

ട്വന്റി 20 ലോകകപ്പ്: സെമിയിലെത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്

Sports Desk
|
4 Nov 2022 12:36 PM GMT

നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപ്പിച്ചാൽ ആസ്‌ത്രേലിയ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറിൽ നിന്ന് പുറത്താകും

ആസ്‌ത്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് ന്യൂസിലൻഡ് സെമിയിൽ. ഇന്ന് നടന്ന മത്സരത്തിൽ അയർലാൻഡിനെ 35 റൺസിന് തോൽപ്പിച്ചാണ് സെമിയിലെത്തിയ ആദ്യ ടീമായി ന്യൂസിലാൻഡ് മാറിയത്. അതേസമയം ആസ്‌ത്രേലിയ ടൂർണമെൻറിൽ സെമി സാധ്യത നിലനിർത്തി. അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നാല് റൺസിനാണ് ടീം തോൽപ്പിച്ചത്. ആസ്‌ത്രേലിയ ജയിച്ചതോടെ ശ്രീലങ്ക സെമി കാണാതെ പുറത്തായിരിക്കുകയാണ്.

അഫ്ഗാനെതിരെയുള്ള മത്സരത്തിൽ 180+ റൺസ് നേടിയെങ്കിൽ മാത്രമേ ആസ്‌ത്രേലിയക്ക് ന്യൂസിലൻഡിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ടീം എട്ടുവിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തിരുന്നത്. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 164 റൺസ് വരെ എത്താനേയായുള്ളൂ. നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപ്പിച്ചാൽ ആസ്‌ത്രേലിയ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറിൽ നിന്ന് പുറത്താകും.

New Zealand in the semi-finals from Group A in the Twenty20 World Cup in Australia

Similar Posts