ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം
|സമീപകാലത്തായി രാജ്യത്ത് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നോയ്ഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ നോയ്ഡയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. ബാറ്റ് ചെയ്യുന്നതിനിടെ റൺസ് നേടാനായി ഓടുന്നതിനിടെയാണ് പാതിവഴിയിൽ യുവ എഞ്ചിനീയർ വികാസ് നേഗി പിച്ചിൽ വീണത്. തുടർന്ന് സഹകളിക്കാർ ഓടിയെത്തുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
സ്ഥിരമായി ക്രിക്കറ്റ് കളിക്കാറുള്ളയാളാണ് വികാസെന്ന് സുഹൃത്തുക്കൾ പറയുന്നു. മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. സമീപകാലത്തായി രാജ്യത്ത് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളും വ്യായാമമില്ലാത്തതുമെല്ലാം കാരണമായി പറയുന്നു. നേരത്തെ പ്രായമായവരിലാണ് ഹൃദയാഘാതനിരക്ക് കൂടുതലായി കണ്ടുവരുന്നതെങ്കിൽ സമീപകകാലത്തായി 30 മുതൽ 40 വയസുവരെയുള്ളവരിൽ വ്യാപകമായിട്ടുണ്ട്. ലോകത്തിൽതന്നെ ഹൃദയാഘാതം മൂലം മരണമടയുന്നവരിൽ മുന്നിലാണ് ഇന്ത്യ.