Cricket
ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കൂ: ടൈംഡ് ഔട്ട് വിവാദത്തിൽ വീഡിയോ പുറത്ത് വിട്ട് മാത്യൂസ്‌
Cricket

'ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കൂ': ടൈംഡ് ഔട്ട് 'വിവാദത്തിൽ' വീഡിയോ പുറത്ത് വിട്ട് മാത്യൂസ്‌

Web Desk
|
7 Nov 2023 11:03 AM GMT

ടൈംഡ് ഔട്ട് സൃഷ്ടിച്ച 'പ്രകമ്പനം' ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലെ മത്സരത്തിലുടനീളം പ്രകടമായിരുന്നു

ന്യൂഡൽഹി: ടൈംഡ് ഔട്ട് വിവാദത്തിൽ തെളിവുകൾ പുറത്ത് വിട്ട് എയ്ഞ്ചലോ മാത്യൂസ്. എക്‌സിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. സാധാരണ ഔട്ട് സംബന്ധിച്ച എതിരഭിപ്രായങ്ങളൊന്നും കളിക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറില്ല. എന്നാൽ അമ്പയർമാർക്ക് പിഴച്ചുവെന്ന് ഉറപ്പിക്കുകയാണ് മാത്യൂസ്.

മത്സരത്തില്‍ സദീര സമരവിക്രമ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളില്‍ തന്നെ മാത്യൂസ് ക്രീസിലെത്തുന്നതിന്‍റെയും ബാറ്റിംഗിനായി തയാറെടുക്കുന്നതിന്‍റെയും വീഡിയോ ആണ് മാത്യൂസ് എക്സിലൂടെ പുറത്തുവിട്ടത്. ഇനിയെല്ലാം നിങ്ങള്‍ തീരുമാനിക്കു എന്ന തലക്കെട്ടോടെയാണ് മാത്യൂസ് വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവത്തിൽ രൂക്ഷമായ പ്രതികരണവും മാത്യൂസ് നടത്തിയിരുന്നു. ക്രിക്കറ്റിന് മാനക്കേട് ഉണ്ടാക്കുന്ന നടപടിയാണ് ബംഗ്ലാദേശ് കാണിച്ചതെന്നും ഞെട്ടിപ്പോയെന്നുമായിരുന്നു മാത്യൂസിന്റെ പ്രതികരണം. ടൈംഡ് ഔട്ട് സൃഷ്ടിച്ച 'പ്രകമ്പനം' ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലെ മത്സരത്തിലുടനീളം പ്രകടമായിരുന്നു. മത്സര ശേഷം സാധാരണ എല്ലാ ടീം അംഗങ്ങളും പരസ്പരം കൈ കൊടുക്കാറുണ്ടായിരുന്നു. അതിന് പോലും ശ്രീലങ്കൻ കളിക്കാർ മുതിർന്നില്ല.

അതേസമയം ഷാക്കിബ് അൽ ഹസനെതിരെ മുൻകാല താരങ്ങൾ ഉള്‍പ്പെടെ രംഗത്തെത്തി. മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, ഗൗതം ഗംഭീർ, എന്നിവർ കടുത്ത ഭാഷയിലാണ് ഷക്കീബിനെ വിമർശിച്ചത്. അമ്പയർമാരുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഹർഭജൻ സിംഗും പ്രതികരിച്ചു.


Similar Posts