Cricket
13  വർഷത്തിന് ശേഷം ലോകകപ്പിൽ പാക് വനിതകൾക്ക്   ആദ്യ ജയം
Cricket

13 വർഷത്തിന് ശേഷം ലോകകപ്പിൽ പാക് വനിതകൾക്ക് ആദ്യ ജയം

Sports Desk
|
21 March 2022 2:07 PM GMT

2009 ന് ശേഷം വനിതാ ലോകകപ്പിൽ ഒരു മത്സരത്തില്‍ പോലും പാക് വനിതകള്‍ വിജയിച്ചിട്ടില്ല

13 വർഷത്തിന് ശേഷം വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാക് വനിതകൾക്ക് ആദ്യ വിജയം. വെസ്റ്റിൻഡീസിനെ എട്ടുവിക്കറ്റിനാണ് പാകിസ്താന്‍ തകർത്തത്. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് 89 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 90 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഏഴ് പന്ത് ബാക്കി നിൽക്കെ രണ്ടുവിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.

പാകിസ്താൻ സ്പിന്നർമാരാണ് വെസ്റ്റിൻഡീസ് ബാറ്റർമാരെ കറക്കിവീഴ്ത്തിയത്. പാകിസ്താനായി നിദ ദർ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 20 ഓവറിൽ വെസ്റ്റിൻഡീസിന്‍റെ അഞ്ച് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. പാകിസ്താനായി മുനീബ അലി 37 റൺസെടുത്തപ്പോൾ ഒമൈമ സുഹൈൽ 22 റൺസും ക്യാപ്റ്റൻ ബിസ്മ മഅ്‌റൂഫ് 20 റൺസുമെടുത്തു

2009 ലാണ് പാകിസ്താൻ അവസാനമായി വനിതാ ലോകകപ്പിൽ ഒരു മത്സരം വിജയിച്ചത്. അന്നും വെസ്റ്റിൻഡീസിനെയാണ് പാക് വനിതകൾ കീഴടക്കിയത്. അതിന് ശേഷം നടന്ന നാല് ലോകകപ്പുകളിൽ പാകിസ്താന് ഒരു മത്സരത്തിൽ പോലും വിജയിക്കാനായിട്ടില്ല. 18 മത്സരങ്ങളിലാണ് പാകിസ്താൻ തുടർച്ചയായി തോൽവി വഴങ്ങിയത്.

Similar Posts