ടി20 ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന് ടോസ്, പാകിസ്താനെ ബാറ്റിങിനയച്ചു
|സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങുന്നത്
മെൽബൺ: ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുത്തു. സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങുന്നത്. അതേസമയം മഴയുടെ ഭീഷണിയുടെണ്ടെങ്കിലും ഇന്ന് തന്നെ കളി പൂർത്തിയാക്കാനാകും. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ഫീൽഡിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാകിസ്താൻ നായകൻ ബാബർ അസമും വ്യക്തമാക്കി.
പാകിസ്താന്‍ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(നായകന്‍), മുഹമ്മദ് റിസ്വാൻ(വിക്കറ്റ്കീപ്പര്‍), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്‌ലർ (നായകന്‍), അലക്‌സ് ഹെയ്‌ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയിൻ അലി, സാം കറൻ, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്