വേദിയൊന്നും പ്രശ്നമല്ല, പാകിസ്താൻ എവിടെ കളിക്കാനും തയ്യാർ: വസീം അക്രം
|വേദി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ല. പാകിസ്താന് എവിടെ കളിക്കാന്‍ നിയോഗിക്കപ്പെട്ടോ അവിടെ തന്നെ കളിക്കും അക്രം പറഞ്ഞു.
ലാഹോര്‍: ലോകകപ്പ് ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്ഥാൻ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ചർച്ചയില്ലെന്ന് മുന്‍പാക് താരം വസീം അക്രം. വേദി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ല. പാകിസ്താന് എവിടെ കളിക്കാന്‍ നിയോഗിക്കപ്പെട്ടോ അവിടെ തന്നെ കളിക്കും അക്രം പറഞ്ഞു. ലോകകപ്പ് കളിക്കാനായി പാക് ടീം ഇന്ത്യയിലെത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് അക്രത്തിന്റെ പ്രതികരണം.
ഷെഡ്യൂളിനെക്കുറിച്ച് ശ്രദ്ധിക്കാത്തതിനാല്‍ പാകിസ്ഥാന് കളിക്കാര്‍ക്ക് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അക്രം പറഞ്ഞു. ‘അതില്‍ ഒരു പ്രശ്നവുമില്ല. പാകിസ്ഥാന് എവിടെ കളിക്കാന്‍ നിയോഗിക്കപ്പെട്ടാലും കളിക്കും. നിങ്ങള്‍ പാകിസ്ഥാന് കളിക്കാരോട് ചോദിക്കൂ, ഷെഡ്യൂള്‍ എങ്ങനെയായാലും അവര്‍ അത് കാര്യമാക്കുന്നില്ല- അക്രം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏകദിന ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരായ മത്സരം അഹമ്മദാബാദില്‍ തന്നെ ഷെഡ്യൂള്‍ ചെയ്തതില്‍ പിസിബി അതൃപ്തി പ്രകടിപ്പിച്ചു. മത്സരം പുനഃക്രമീകരിക്കണമെന്നും വേദി മാറ്റണമെന്നുമുള്ള പിസിബിയുടെ ആവശ്യം ഐസിസി തള്ളുകയാണ് ചെയ്തത്. അതേസമയം ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് പി.സി.ബി പാകിസ്ഥാന് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം തേടിയിട്ടുണ്ട്. ലോകകപ്പ് ഷെഡ്യൂള്‍ അനുസരിച്ച്, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 6-നാണ് ബാബര്‍ അസമിന്റെയും സംഘത്തിന്റെയും ആദ്യ പോരാട്ടം.
ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുക. എട്ടിന് ആസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത്.