Cricket
arjun tendulkkar and sachin tendulkkar

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Cricket

'ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ'- മകൻ അർജുൻ ടെണ്ടുൽക്കർക്ക് ഉപദേശവുമായി സച്ചിൻ

Web Desk
|
4 Jun 2023 2:13 PM GMT

കഴിഞ്ഞ സീസണില്‍ മുംബൈ ബെഞ്ചിലായിരുന്ന താരത്തിന് ഇത്തവണയാണ് അവസരം ലഭിച്ചത്.

മുംബൈ: ഐ‌.പി‌.എൽ 2023 ആവേശകരമായ ഒരു ടൂർണമെന്റായിരുന്നു. ഐ‌.പി‌.എൽ 2023ൽ പലകളിക്കാരും അരങ്ങേറ്റം കുറിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടൊരു കളിക്കാരനായിരുന്നു ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അർജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ സീസണില്‍ മുംബൈ ബെഞ്ചിലായിരുന്ന താരത്തിന് ഇത്തവണയാണ് അവസരം ലഭിച്ചത്.

പവർപ്ലേയിലാണ് അർജുന്‍ ടെണ്ടുല്‍ക്കര്‍ കൂടുതലും ബൗൾ ചെയ്തത്. ഒരോവറില്‍ 31 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തിരുന്നു. 2023 ഐപിഎല്ലിലെ 'ധാരാളിയായ സ്പെല്ലുകളിലൊന്ന്' കൂടിയായി അത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സച്ചിൻ ടെണ്ടുൽക്കർ ഐ.പി.എൽ സീസണിന് ശേഷം തന്റെ മകന് നൽകിയ ഉപദേശം വെളിപ്പെടുത്തുകയുണ്ടായി. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാരനാണ് സച്ചിന്റെ ഉപദേശം. കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകണമെന്ന് എല്ലാ മാതാപിതാക്കളോടുമായി സച്ചിൻ അഭ്യർഥിച്ചു.

''തന്റെ കുടുംബം തനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും സച്ചിൻ വ്യക്തമാക്കി. 'എനിക്ക് കുടുംബം ഒരുക്കിത്തന്ന എല്ലാ സാഹചര്യങ്ങളും എന്റെ മകനു ഒരുക്കി നൽകാൻ ഞാൻ ശ്ര​ദ്ധിക്കാറുണ്ട്. നിങ്ങൾ സ്വയം അഭിനന്ദിക്കുമ്പോൾ മാത്രമേ മറ്റുള്ളവരും നിങ്ങളെ അഭിനന്ദിക്കു. എന്റെ പിതാവ് എന്നെ നിരന്തരം ഓർമപ്പെടുത്തിയതു പോലെ കളിയിൽ പൂർണമായി ശ്ര​ദ്ധിക്കുക. എന്റെ മകനോട് ഞാനും സ്ഥിരമായി ഇതാണ് പറയുന്നത്''- സച്ചിന്‍ പറഞ്ഞു.

അഞ്ചുതവണ ഐ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി ഈ സീസണിൽ നാലു മത്സരങ്ങളിൽ ആണ് അർജുൻ ടെണ്ടുൽക്കർ കളിക്കാൻ ഇറങ്ങിയത്. 30.6 ശരാശരിയിൽ താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. 9.35 ആണ് അർജുന്റെ എക്കോണമി റൈറ്റ്. താരത്തിന് ബാറ്റ് ചെയ്യാൻ അധികം അവസരം ലഭിച്ചില്ല. ഒരു തവണ ബാറ്റ് ചെയ്തപ്പോൾ ആകെ 13 റൺസ് മാത്രമാണ് നേടിയത്.

Similar Posts