Cricket
എന്ത് വിശേഷിപ്പിക്കണം ഈ ക്യാച്ചിനെ? തരംഗമായി പ്രഭ്‌സിംറാൻ സിങ്
Cricket

എന്ത് വിശേഷിപ്പിക്കണം ഈ ക്യാച്ചിനെ? തരംഗമായി പ്രഭ്‌സിംറാൻ സിങ്

Web Desk
|
25 July 2023 1:15 PM GMT

സൗത്ത്‌സോണിന്റെ റിക്കി ഭൂയിയുടെ ക്യാച്ചാണ് പ്രഭ്‌സിംറാൻ പറന്ന് എടുത്തത്

പുതുച്ചേരി: ദിയോദാര്‍ ട്രോഫിയിൽ തരംഗമായി നോർത്ത് സോൺ വിക്കറ്റ്കീപ്പർ പ്രഭ്‌സിംറാൻ സിങിന്റെ ക്യാച്ച്. സൗത്ത്‌സോണിന്റെ റിക്കി ഭൂയിയുടെ ക്യാച്ചാണ് പ്രഭ്‌സിംറാൻ പറന്ന് എടുത്തത്. സമൂഹമാധ്യമങ്ങളിൽ ഈ ക്യാച്ച് തരംഗമായി.

ശ്രീലങ്കയിൽ നടന്ന എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ എയുടെ ഭാഗമായിരുന്നു പ്രഭ്‌സിംറാൻ. ശ്രീലങ്കയിൽ നിന്ന് താരം നേരെ ദിയോദാർ ട്രോഫി നടക്കുന്ന പുതുച്ചേരിയിലേക്ക് എത്തുകയായിരുന്നു. സൗത്ത് സോൺ ഇന്നിങ്‌സിന്റെ 39ാം ഓവറിലാണ് അമ്പരപ്പിച്ച് പ്രഭ്‌സിംറാന്റെ ക്യാച്ച് വന്നത്.

മായങ്ക് യാദവിനെ കട്ട് ചെയ്യാനായിരുന്നു ബാറ്റര്‍ ഭൂയിയുടെ ശ്രമം. ഗ്ലൗസിൽ തട്ടിയ പന്ത് പൊന്തി. എന്നാൽ അസാധ്യമെന്ന് പറയാവുന്ന ക്യാച്ച് അവിശ്വസനീയമാം വിധം പ്രഭ്‌സിംറാൻ കയ്യിലൊതുക്കുകയായിരുന്നു. ഫസ്റ്റ് സ്ലിപ്പ് ഭാഗത്ത് കൂടെ പോയ പന്ത് പറന്നാണ് കയ്യിലെടുത്തത്.

ഇന്നിങ്സ് കെട്ടിപ്പൊക്കുകയായിരുന്നു ഭൂയി, 31 പന്തിൽ 39 റൺസെടുത്ത് നിൽക്കവെയാണ് ഈ അവിശ്വസനീയ ക്യാച്ച് വരുന്നത്. അതേസമയം എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും കളിക്കാൻ പ്രഭ്‌സിംറാന് അവസരം ലഭിച്ചില്ല. കഴിഞ്ഞ ഐ.പി.എൽ സീസണിൽ സെഞ്ച്വറി തികച്ചും പ്രഭ്‌സിംറാൻ ക്രിക്കറ്റ് ലോകത്ത് വരവറിയിച്ചിരുന്നു. പഞ്ചാബ് കിങ്‌സ് താരമായ പ്രഭ്‌സിംറാൻ ദേശീയ ടീമിൽ കളിക്കാതെ ഐ.പി.എൽ സെഞ്ച്വറി നേടുന്ന ഏഴാമത്തെ കളിക്കാരനായി.

Watch Video


Similar Posts