രാഹുലിനും റാഷിദ് ഖാനും ഐപിഎല്ലില്‍ വിലക്കിന് സാധ്യത
|11 കോടി രൂപയാണ് ഐപിഎല്ലില്‍ ഇപ്പോള്‍ രാഹുലിന്റെ പ്രതിഫലം
മുന്‍ പഞ്ചാബ് താരം കെഎല്‍ രാഹുല്‍, ഹൈദരാബാദിന്‍റെ റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചതാണ് നടപടി വരാന്‍ കാരണം.
കെഎല്‍ രാഹുലിനേയും റാഷിദ് ഖാനേയും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും ഇതിനെതിരെ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബിസിസിഐക്ക് പരാതി നല്‍കിയതായുമാണ് റിപ്പോര്‍ട്ട്. വാക്കാലുള്ള പരാതിയാണ് ബിസിസിഐക്ക് ഈ ഫ്രാഞ്ചൈസികള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ബിസിസിഐ അന്വേഷണം നടത്തുന്നതായാണ് സൂചന.
പഞ്ചാബ് കിങ്‌സ് വിട്ട് കെഎല്‍ രാഹുല്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. രാഹുലിന് 20 കോടിയും റാഷിദ് ഖാന് 16 കോടിയുമാണ് ലഖ്‌നൗ ഇരുവര്‍ക്കും വച്ച ഓഫറുകളെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ അടുത്ത സീസണില്‍ താന്‍ പഞ്ചാബിനായി കളിക്കില്ലെന്ന സൂചനകള്‍ രാഹുല്‍ നേരത്തെ നല്‍കിയിരുന്നു.
11 കോടി രൂപയാണ് ഐപിഎല്ലില്‍ ഇപ്പോള്‍ രാഹുലിന്റെ പ്രതിഫലം. സണ്‍റൈസേഴ്‌സില്‍ റാഷിദ് ഖാന്‍ തുടരുന്നത് 9 കോടി രൂപക്കും. നേരത്തെ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിച്ചതിന് രവീന്ദ്ര ജഡേജക്ക് ബിസിസിഐ ഒരു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.