Cricket
ആർസിബിക്ക് ചഹലിനെ വേണ്ട; രാഹുൽ ചഹാറിനെ സ്വന്തമാക്കി പഞ്ചാബ്
Cricket

ആർസിബിക്ക് ചഹലിനെ വേണ്ട; രാഹുൽ ചഹാറിനെ സ്വന്തമാക്കി പഞ്ചാബ്

Web Desk
|
12 Feb 2022 2:15 PM GMT

യുസ്‌വേന്ദ്ര ചഹലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 6.50 കോടിക്കാണ്

ഐപിഎൽ മെഗാ ലേലത്തിൽ മുൻ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാറിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. 5.25 കോടി രൂപയ്ക്കാണ് താരത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്. 75 ലക്ഷം രൂപ ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. സൺറൈസേഴ്‌സായിരുന്നു താരത്തിനായി ആദ്യം എത്തിയത്. അധികം വൈകാതെ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്‌സും രാജസ്ഥാൻ റോയൽസും രംഗത്തെത്തി.

യുസ്‌വേന്ദ്ര ചഹലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 6.50 കോടിക്കാണ്. മുൻ ആർസിബി താരത്തിനായി തുടക്കം മുതൽ രംഗത്ത് ഉണ്ടായിരുന്നത് മുംബൈ ഇന്ത്യൻസും ഡെൽഹി ക്യാപിറ്റൽസും ആയിരുന്നു. രണ്ട് കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 31കാരനായ താരം 2014 മുതൽ ആർസിബിയിൽ ആയിരുന്നു. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് താരം 18 വിക്കറ്റ് എടുത്തിരുന്നു.

ദീപക് ചാഹറിനെയും റായിഡുവിനെയും വിട്ടുകൊടുക്കാതെ ചെന്നൈ

ചെന്നൈ സൂപ്പർ കിങ്‌സ് 6.75 കോടി ചെലവഴിച്ച് അമ്പാട്ടി റായിഡുവിനെ വീണ്ടും സ്വന്തമാക്കി. ഒരവസരത്തിലും റായിഡുവിനെ സിഎസ്‌കെ വിട്ടുകൊടുത്തില്ല. ദീപക് ചാഹറിനെ 14 കോടിക്കാണ് ചെന്നൈ സ്വന്തമാക്കി‌യത്. ചാഹറിനായി തുടക്കത്തിൽ ഹൈദരബാദും ഡെൽഹി ക്യാപിറ്റൽസുമാണ് പോരാടിയത്. അവസാനം 11 കോടി കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ലേലത്തിൽ ചേർന്നു. പിന്നെ ഡെൽഹിയും ചെന്നൈയും തമ്മിലായി പോരാട്ടം. ഡെൽഹി പിന്മാറിയപ്പോൾ രാജ്സ്ഥാൻ ചേർന്നു. 2 കോടി ആയിരുന്നു ചാഹറിന്റെ അടിസ്ഥാന വില. 29കാരനായ ഉത്തർ പ്രദേശുകാരൻ അവസാന മൂന്ന് സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ആയിരുന്നു‌.

ഇഷാൻ കിഷന് പൊന്നും വില

വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് വേണ്ടി പ്രതീക്ഷിച്ചപോലെ വൻ മത്സരമാണ് ലേലത്തിൽ നടന്നത്. മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ നിലനിർത്താൻ തുടക്കം മുതൽ ശ്രമം ആരംഭിച്ചിരുന്നു. പഞ്ചാബ് കിങ്‌സും മത്സരിച്ച് വിളിച്ചതോടെ നിമിഷങ്ങൾകൊണ്ടാണ് കിഷന്റെ ലേലത്തുക 10 കോടി കടന്നത്. അവസാന ഘട്ടത്തിൽ സൺറൈസേഴ്‌സിന്റെ പോരാട്ടം മറികടന്ന് 15.25 കോടി രൂപയ്ക്ക് കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഐപിഎല്ലിലെ പുതിയ റെക്കോർഡുകളിലൊന്നാണ് ഇതിലൂടെ പിറന്നത്

ക്രുനാൽ പാണ്ഡ്യ പുതിയ കൂട്ടിൽ

ക്രുനാൽ പാണ്ഡ്യ ഐപിഎല്ലിലെ പുതുമുഖ ടീമായ ലക്‌നൗ സൂപ്പർ ജയന്റ്‌സിലെത്തി. 8.25 കോടി രൂപയാണ് പാണ്ഡ്യയുടെ ശമ്പളം. മിച്ചൽ മാർഷിനെ 6.50 കോടി രൂപയ്ക്ക് ഡൽഹി കാപ്പിറ്റൽസ് നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിക്ക് ആവശ്യക്കാരുണ്ടായില്ല. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയര്‍‌സ്റ്റോയെ 6.75 രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. സൺറൈസേഴ്‌സ് ഹൈദരാബാദ് ബെയര്‍‌സ്റ്റോയ്ക്കായി രംഗത്തിറങ്ങിയെങ്കിലും നേടാനായില്ല. വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനെ 5.50 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ശ്രീലങ്കയുടെ വാനിന്ദു ഹസംരംഗയെ 10.75 കോടി രൂപയ്ക്കാണ് ആർസിബി സ്വന്തമാക്കിയത്. വാഷിങ്ടൺ സുന്ദർ 8.75 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലെത്തി

12 മണിക്കാണ് ലേലത്തിനു തുടക്കമായത്. ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. 8.25 കോടിക്ക് താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഹർഷൽ പട്ടേൽ(10.75 കോടി-ആർ.സി.ബി), ജേസൻ ഹോൾഡർ(8.75 കോടി-ലഖ്നൗ സൂപ്പർ ജയന്റ്‌സ്), ദേവ്ദത്ത് പടിക്കൽ(7.75 കോടി-രാജസ്ഥാൻ റോയൽസ്), ഡേവിഡ് വാർണർ(6.25 കോടി-ഡൽഹി ക്യാപിറ്റൽസ്), ഫാഫ് ഡ്യൂപ്ലസിസ്(ഏഴ് കോടി-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), മുഹമ്മദ് ഷമി(6.25 കോടി-ഗുജറാത്ത് ടൈറ്റൻസ്), ക്വിന്റൻ ഡീക്കോക്ക്(6.75 കോടി-ലഖ്നൗ സൂപ്പർ ജയന്റ്‌സ്), ട്രെന്റ് ബോൾട്ട്(എട്ട് കോടി-രാജസ്ഥാൻ), കഗിസോ റബാദ(9.25 കോടി-രാജസ്ഥാൻ), രവിചന്ദ്ര അശ്വിൻ(അഞ്ചുകോടി-രാജസ്ഥാൻ) എന്നിങ്ങനെയാണ് ലേലത്തിൽ പോയ താരങ്ങൾ. സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത്, ഡെവിഡ് മില്ലർ എന്നിവരെ ആരും വിളിച്ചില്ല. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും അല്ലാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.

Similar Posts