രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും
|കരാർ നീട്ടിയതായി ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു
ഡൽഹി: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. കരാർ നീട്ടിയെന്ന് ബി.സി.സി.ഐ. ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ സഹപരിശീലക സ്ഥാനത്തുണ്ടായിരുന്ന മുഴുവൻ പേരും തുടരുമെന്നും ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ ദ്രാവിഡ് അറിയിച്ചതായി ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹവുമായി ചർച്ച നടത്തുകയും ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരാൻ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ കരാർ സംബന്ധിച്ചുള്ള വ്യക്തത വന്നിട്ടില്ല.
ലോകകപ്പിൽ കിരീടം നേടാനായില്ലെങ്കിലും പരിശീലകനായുള്ള ദ്രാവിഡിന്റെ പെർഫോമൻസ് ടീമിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. അതുകൊണ്ടാണ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാൻ ബി.സി.സി.ഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. രാഹുൽ ദ്രാവിഡ് വളരെ പ്രൊഫഷണലായി ഇന്ത്യൻ ടീമിനെ മുന്നോട്ടു കൊണ്ടുപോവുകയാണ്, അത് തുടരുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ബി.സി.സി.ഐ അറിയിച്ചു.
ദ്രാവിഡിനൊപ്പം ബാറ്റിംഗ് പരിശീലകനായി വിക്രം താഥോടും ബൗളിംഗ് പരിശീലകനായി പരസ് മാംപ്രേയും ഫീൽഡിംഗ് പരിശീലകനായി ടി ദിലീപും തുടരും. കൂടാതെ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് വി.വി.എസ് ലക്ഷ്മണും തുടരും.