മുംബൈക്കെതിരെയുള്ള മത്സരദിനത്തിൽ ഷെയ്ൻ വോണിനെ അനുസ്മരിക്കാൻ രാജസ്ഥാൻ റോയൽസ്; ചടങ്ങിൽ സഹോദരനെത്തും
|2008ലെ ആദ്യ ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്നു വിക്കറ്റിന് തോൽപ്പിച്ച് വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കപ്പുയർത്തിയിരുന്നു. ഈ നേട്ടത്തിന്റെ 14 വാർഷികത്തിലാണ് ടീം വിജയനായകനെ ഓർമിക്കുന്നത്
അന്തരിച്ച ആസ്‌ട്രേലിയൻ സ്പിൻ ഇതിഹാസവും ടീം ക്യാപ്റ്റനുമായിരുന്ന ഷെയ്ൻ വോണിനെ രാജസ്ഥാൻ റോയൽസ് അനുസ്മരിക്കുന്നു. ഐ.പി.എല്ലിൽ മുംബൈക്കെതിരെ മത്സരം നടക്കുന്ന ശനിയാഴ്ചയാണ് അനുസ്മരണം നടക്കുക. പരിപാടിയിൽ വോണിന്റെ സഹോദരൻ ജാസൺ പങ്കെടുക്കുമെന്നും രാജസ്ഥാൻ മാനേജ്‌മെൻറ് അറിയിച്ചു.
2008ലെ ആദ്യ ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്നു വിക്കറ്റിന് തോൽപ്പിച്ച് വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കപ്പുയർത്തിയിരുന്നു. ഈ നേട്ടത്തിന്റെ 14 വാർഷികത്തിലാണ് ടീം വിജയനായകനെ ഓർമിക്കുന്നത്. മത്സരത്തിൽ മുഴുവൻ രാജസ്ഥാൻ താരങ്ങളും കോളറിൽ SW23 എന്ന ഇനീഷ്യലുള്ള ജേഴ്‌സി ധരിക്കുമെന്നാണ് വിവരം.
എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിലൊരാളായ ഷെയ്ൻവോൺ മാർച്ച് നാലിനാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു 52 വയസ്സിൽ താരം മരിച്ചത്. തായ്‌ലൻറിലെ കോ സമൂയിയിലെ വില്ലയിൽ താരത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയ വോൺ 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ അഞ്ചു വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.
ഐപിഎൽ രാജാസ്ഥാൻ റോയൽസിന്റെ പരീശീലകനുമായിരുന്നു. ആസ്ത്രേലിയക്ക് വേണ്ടി 1992 നും 2007 നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോൺ ആകെ 1001 വിക്കറ്റുകൾ നേടി.
Rajasthan Royals commemorate Shane Warne on Mumbai's match day