അമ്പമ്പോ എന്തൊരു ക്യാച്ച്; ഫീൽഡിങിൽ വിസ്മയിപ്പിച്ച് വീണ്ടും ബിഷ്ണോയ്-വീഡിയോ
|കഴിഞ്ഞ ഐ.പി.എല്ലിലും യുവ താരം അവിശ്വസനീയ ക്യാച്ചുമായി കൈയ്യടി നേടിയിരുന്നു
ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ട്വന്റി 20യിൽ പറക്കും ക്യാച്ചുമായി കൈയടി നേടി ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ്. ആവേശ് ഖാൻ എറിഞ്ഞ നാലാം ഓവറിലാണ് ബാക് വേഡ് പോയന്റിൽ വായുവിൽ ഉയർന്നുചാടി ബിഷ്ണോയ് ക്യാച്ചെടുത്തത്. സിംബാബ്വെ താരം ബ്രയാൻ ബെന്നെറ്റിനെ(4)യാണ് പുറത്താക്കിയത്. ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിന്നാണ് സിംബാബ്വെ താരം പവലിയനിലേക്ക് മടങ്ങിയത്. ഓടിയെത്തിയ സഹതാരങ്ങളും അവിശ്വസനീയമാണ് ഈ കാഴ്ച കണ്ടത്.
It's a bird ❌
— Sony LIV (@SonyLIV) July 10, 2024
It's a plane ❌
𝙄𝙩'𝙨 𝙍𝙖𝙫𝙞 𝘽𝙞𝙨𝙝𝙣𝙤𝙞 ✅
Watch #ZIMvIND LIVE NOW on #SonyLIV 🍿 pic.twitter.com/yj1zvijSJu
യുവരാജ് സിങിന്റെ പഴയ ഡൈവിങ് ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു ഈ പ്രകടനം. കളിക്കളത്തിൽ നേരത്തെയും 23 കാരൻ വണ്ടർ ക്യാച്ചുമായി കൈയടി നേടിയിരുന്നു. ഐ.പി.എല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി എടുത്ത റിട്ടേൺ ക്യാച്ച് വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് കെയിൻ വില്യംസണാണ് യുവതാരത്തിന് മുന്നിൽ കുടുങ്ങിയത്.
Ravi bishnoi can become a great asset for team india in T20i like Rashid for Afghanistan. His leg spin is weak but he is working on it, he can hit few shots also and he is a great fielder 🔥👏#ravibishnoi #INDvZIM #ZIMvIND pic.twitter.com/oDwNuwFmv5
— Chota Don (@MaslaHoGyaJi) July 10, 2024
കഴിഞ്ഞ ടി20 ലോകകപ്പിൽ ബിഷ്ണോയ് സ്ഥാനം പിടിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം യുസ്വേന്ദ്ര ചഹലിനെയാണ് പരിഗണിച്ചത്. സിംബാബ്വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തിൽ നിന്നായി ആറു വിക്കറ്റാണ് കീഴ്ത്തിയത്. എന്നാൽ മൂന്നാം മത്സരത്തിൽ നാലോവറിൽ 37 റൺസ് വഴങ്ങിയ ബിഷ്ണോയിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. സിംബാബ്വെക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെ അർധ സഞ്ചുറി മികവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് സ്കോർ ചെയ്തു. മറുപടി ബാറ്റിങിൽ ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്.