ആരാവണം ഇന്ത്യയുടെ ടെസ്റ്റ് നായകൻ? പോണ്ടിങ് പറയുന്നത് ഇങ്ങനെ...
|വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റില്‍ നായകനാവേണ്ടതെന്ന് പോണ്ടിങ് പറഞ്ഞു. രോഹിതിനെ അസ്ഹറുദ്ദീനടക്കം മുന്‍ ഇന്ത്യന്‍ താരങ്ങളും നിര്‍ദേശിച്ചിരുന്നു.
ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോഹ്‌ലിക്ക് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ആസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റില്‍ നായകനാവേണ്ടതെന്ന് പോണ്ടിങ് പറഞ്ഞു. രോഹിതിനെ അസ്ഹറുദ്ദീനടക്കം മുന്‍ ഇന്ത്യന്‍ താരങ്ങളും നിര്‍ദേശിച്ചിരുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചതിന്‍റെയും ഇന്ത്യന്‍ ടീമിനെ നയിച്ചതിന്‍റെയും റെക്കോര്‍ഡുകള്‍ കണക്കിലെടുത്താല്‍ രോഹിത് തന്നെയാണ് കോലിയുടെ പിന്‍ഗാമിയാവേണ്ടതെന്നും പോണ്ടിങ് ഐസിസി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സില്‍ സീസണിടക്കുവെച്ച് എനിക്ക് പകരമാണ് രോഹിത് നായകനായി എത്തിയത്.
അന്ന് എന്നെ നായകസ്ഥാനത്തു നിന്ന് മാറ്റിയപ്പോള്‍ ആരെ നായകനാക്കണമെന്ന് ടീം ഉടമകളും മാനേജ്മെന്‍റും എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. രോഹിത്തിന് പുറമെ മറ്റു ചില പേരുകളും അവര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ രോഹിത്തിന്‍റെ പേരാണ് ഞാന്‍ നിര്‍ദേശിച്ചത്. അന്നയാള്‍ യുവതാരമായിരുന്നു. പോണ്ടിങ് വ്യക്തമാക്കി.
അപ്രതീക്ഷിതമായി വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് നായകപദവി ഒഴിഞ്ഞതിന് പിന്നാലെ പകരക്കാരനാരാകും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകള്‍ ഇപ്പോഴും സജീവമാണ്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പല പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.