'ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി'; മുംബൈക്കെതിരേ ഗുരുതര ആരോപണവുമായി റോബിൻ ഉത്തപ്പ
|നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സിനായാണ് മലയാളി വേരുകളുള്ള താരം കളിക്കുന്നത്
മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിനെതിരേ ഗുരുതര ആരോപണവുമായി മുൻ താരം റോബിൻ ഉത്തപ്പ. 2009 ഐപിഎൽ സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തിയെന്നാണ് ഉത്തപ്പയുടെ ആരോപണം. 2009-ലെ സീസൺ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് സംഭവം. ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല എന്നായിരുന്നു ഭീഷണിയെന്നും ഉത്തപ്പ പറഞ്ഞു. എന്നാൽ ആരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഉത്തപ്പ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സിനായാണ് മലയാളി വേരുകളുള്ള താരം കളിക്കുന്നത്.
ഐ.പി.എല്ലില്‍ 2012 മുതല്‍ 18 വരെ മികച്ച ഫോമിലായിരുന്നു ഉത്തപ്പയുടെ ബാറ്റിങ്. 130 സ്ട്രൈക് റേറ്റില്‍ 4600ഇലധികം റണ്‍സ് സ്കോര്‍ ചെയ്ത ഉത്തപ്പ ഒട്ടുമിക്ക ഐ.പി.എല്‍ ടീമുകളിലും കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് താരമായി വന്ന ഉത്തപ്പ പിന്നീട് ബാംഗ്ലൂരിലും പുണെ വാരിയേഴ്സിലും കളിച്ചു. തുടര്‍ന്ന് 2014 മുതല്‍ 19 വരെ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി പാഡണിഞ്ഞു. പിന്നീട് രാജസ്ഥാനിലെത്തിയ ഉത്തപ്പയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ കളത്തിലെത്തിച്ചു. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ ചെന്ന് വിറപ്പിച്ച അന്നത്തെ 22കാരന് ഇന്ന് വയസ്സ് 35. ഇനിയും ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ഉത്തപ്പ പ്രതീക്ഷിക്കുന്നത് ഒരു മടങ്ങിവരവാണ്.
Robin Uthappa with serious allegations against Mumbai Indians